കരൂർ ദുരന്തം: എസ്ഐടി അന്വേഷണത്തിനെതിരായ ഹർജികളിൽ സുപ്രീംകോടതി ഉത്തരവ് പറയാനായി മാറ്റി

Published : Oct 10, 2025, 08:18 PM IST
Supreme Court of India

Synopsis

ആൾക്കൂട്ട ദുരന്തങ്ങൾ ഒഴിവാക്കാൻ മാർഗനിർദ്ദേശങ്ങൾ വേണമെന്ന് കാട്ടി നൽകിയ ഹർജിയിൽ എന്തിനാണ് ഹൈക്കോടതി പ്രത്യേക സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ച ഉത്തരവിറക്കിയതെന്ന് സുപ്രീംകോടതി ചോദിച്ചു. പൊലീസ് നിർദ്ദേശത്തെ തുടർന്നാണ് മാറിയതെന്ന് ടിവികെ 

ദില്ലി: തമിഴ്നാട് കരൂർ തിക്കിലും തിരക്കിലും പെട്ട അപകടത്തിലെ എസ്ഐടി അന്വേഷണത്തിനെതിരായ ഹർജികളിൽ സുപ്രീംകോടതി ഉത്തരവ് പറയാനായി മാറ്റി. ആൾക്കൂട്ട ദുരന്തങ്ങൾ ഒഴിവാക്കാൻ മാർഗനിർദ്ദേശങ്ങൾ വേണമെന്ന് കാട്ടി നൽകിയ ഹർജിയിൽ എന്തിനാണ് ഹൈക്കോടതി പ്രത്യേക സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ച ഉത്തരവിറക്കിയതെന്ന് സുപ്രീംകോടതി ചോദിച്ചു. സംഭവസ്ഥലത്ത് നിന്ന് പൊലീസ് നിർദ്ദേശത്തെ തുടർന്നാണ് മാറിയതെന്നും ഹൈക്കോടതി പരാമർശങ്ങൾ അതിരുകടന്നതാണെന്നും ടിവികെ അഭിഭാഷകർ കോടതിയിൽ വാദിച്ചു. എസ്ഐടി അന്വേഷണത്തിൽ ടിവികെയും അപകടത്തിൽ മരിച്ച ചില ഇരകളുടെ കുടുംബവും അതൃപ്തി അറിയിച്ചു.

സുപ്രീംകോടതിയുടെ നേതൃത്വത്തിൽ അന്വേഷണം വേണമെന്നും എങ്കിലേ കൃത്യമായ അന്വേഷണം നടക്കുകയുള്ളൂ എന്നും ടിവികെ പറഞ്ഞു. തമിഴ്നാട് പൊലീസിന്റെ വീഴ്ചയാണ് അപകടത്തിന് കാരണമെന്ന് ഇരകളുടെ കുടുംബം കോടതിയിൽ പറഞ്ഞു. ആൾക്കൂട്ടത്തിനു നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തി പ്രകോപനം സൃഷ്ടിച്ചുവെന്നും കുടുംബങ്ങൾ കോടതിയെ അറിയിച്ചു. എസ്ഐടി അന്വേഷണത്തിൽ ഇതുവരെ വീഴ്ച ഉണ്ടായിട്ടില്ലെന്നും സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും തമിഴ്നാട് സർക്കാർ കോടതിയിൽ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'നിങ്ങൾക്ക് ആദർശമെന്നാൽ അഭിനയമാണ്, സഖാക്കൾ ഇങ്ങനെയൊക്കെയാണ്', പരിഹാസങ്ങളിൽ എം എ ബേബിക്ക് പിന്തുണയുമായി ഭാര്യ
ശബരിമല സ്വർണ്ണക്കൊള്ള: സഭയിൽ പോറ്റിയേ പാട്ടുപാടി ഏറ്റുമുട്ടി പ്രതിപക്ഷവും ഭരണപക്ഷവും, നാടകീയ രം​ഗങ്ങൾ