കരുവന്നൂർ ബാങ്ക് തട്ടിപ്പ്: പ്രതി കിരണിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തൃശൂർ ജില്ല സെഷൻസ് കോടതി ഇന്ന് പരിഗണിക്കും

By Web TeamFirst Published Aug 13, 2021, 2:10 AM IST
Highlights

കമ്മീഷൻ ഏജൻ്റായ കിരണിൻ്റെ അക്കൗണ്ടിലേക്ക് 46 വായ്പകളിൽ നിന്നായി 23 കോടി രൂപ എത്തിയെന്നാണ് കണ്ടെത്തൽ

തൃശൂ: കരുവന്നൂർ വായ്പ തട്ടിപ്പ് കേസിൽ അഞ്ചാം പ്രതി കിരണിൻ്റെ മുൻകൂർ ജാമ്യാപേക്ഷ തൃശൂർ ജില്ല സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. ബാങ്ക് ജീവനക്കാരനല്ലാത്ത തനിക്ക് തട്ടിപ്പിൽ യാതൊരു പങ്കുമില്ലെന്നാണ് കിരണിൻ്റെ വാദം. കമ്മീഷൻ ഏജൻ്റായ കിരണിൻ്റ അക്കൗണ്ടിലേക്ക് 46 വായ്പകളിൽ നിന്നായി 23 കോടി രൂപ എത്തിയെന്നാണ് കണ്ടെത്തൽ.

ഇത് തെളിയിക്കുന്ന രേഖകളും അന്വേഷണ സംഘത്തിന് കിട്ടിയിട്ടുണ്ട്. കിരൺ ഇപ്പോൾ ആന്ധ്രയിൽ ഉണ്ടെന്ന നിഗമനത്തിലാണ് ക്രൈം ബ്രാഞ്ച്. കേസിൽ മൂന്നു പ്രതികളെ നേരത്തെ പിടികൂടിയിരുന്നു.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; വിജിലൻസ് അന്വേഷിക്കും

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!