മകൾക്കൊപ്പം; സ്ത്രീധനത്തിനെതിര പ്രതിപക്ഷ നേതാവിന്‍റെ പ്രചരണം, ഹെൽപ് ഡെസ്ക് ഉമ്മൻചാണ്ടി തുറക്കും

Web Desk   | Asianet News
Published : Aug 13, 2021, 02:04 AM ISTUpdated : Aug 13, 2021, 02:23 AM IST
മകൾക്കൊപ്പം; സ്ത്രീധനത്തിനെതിര പ്രതിപക്ഷ നേതാവിന്‍റെ പ്രചരണം, ഹെൽപ് ഡെസ്ക് ഉമ്മൻചാണ്ടി തുറക്കും

Synopsis

ഗായിക അപർണ രാജീവും ചടങ്ങിൽ പങ്കെടുക്കും.  

തിരുവനന്തപുരം: സ്ത്രീധനത്തിനെതിരായ മകൾക്കൊപ്പം ക്യാമ്പെയ്ന്റെ ഭാഗമായി പ്രതിപക്ഷ നേതാവിന്റെ ഓഫീസിൽ ഹെൽപ് ഡെസ്ക് തുടങ്ങുന്നു. രാവിലെ കന്റോൺമെന്റ് ഹൗസിൽ നടക്കുന്ന ചടങ്ങിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ടോൾ ഫ്രീ നമ്പർ ഉദ്ഘാടനം ചെയ്യും. ഗായിക അപർണ രാജീവും ചടങ്ങിൽ പങ്കെടുക്കും.

അതേസമയം സർവകലാശാലകളിലെ പ്രവേശനത്തിന് സ്ത്രീധന വിരുദ്ധ സത്യവാങ്മൂലം നൽകണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. വൈസ് ചാൻസലർമാർ തന്നെ ഇങ്ങനെയാരു നിർദ്ദേശം മുന്നോട്ട് വെച്ചിട്ടുണ്ടെന്നും സ്ത്രീധനത്തിന് എതിരെ സ്കൂളുകളിലും പ്രചാരണം നടത്തണമെന്ന് ഗവര്‍ണര്‍ പറഞ്ഞിരുന്നു. വധുവിനെ മോഡലാക്കിയുള്ള  പരസ്യം ജ്വല്ലറികൾ ഒഴിവാക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. കേരള ഫിഷറീസ് യൂണിവേഴ്സിറ്റിയിലെ വിവിധ കോഴ്സുകളുടെ ബിരുദദാനച്ചടങ്ങിൽ സംസാരിച്ചതിന് പിന്നാലെയായിരുന്നു ഗവര്‍ണറുടെ പ്രതികരണം.

സ്ത്രീധനവിരുദ്ധ സത്യവാങ്മൂലം നൽകി കുഫോസ് വിദ്യാർത്ഥികൾ‌

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന് ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം കിട്ടിയതിന് പിന്നാലെ സർക്കാരിന്റെ നിർണായക നീക്കം, റദ്ദാക്കാൻ ഇന്ന് ഹൈക്കോടതിയെ സമീപിക്കും
കെഎസ്ആർടിസി ബസ് കയറി 24കാരിക്ക് ദാരുണാന്ത്യം, അപകടം ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനെത്തിയപ്പോൾ