കരുവന്നൂര്‍ ബാങ്ക് കള്ളപ്പണ കേസ്; സിപിഎം പ്രാദേശിക നേതാക്കളെ വീണ്ടും ചോദ്യം ചെയ്യാൻ ഇഡി

Published : Feb 22, 2024, 06:42 AM IST
കരുവന്നൂര്‍ ബാങ്ക് കള്ളപ്പണ കേസ്; സിപിഎം പ്രാദേശിക നേതാക്കളെ വീണ്ടും ചോദ്യം ചെയ്യാൻ ഇഡി

Synopsis

തൃശൂർ കോ‍പ്പറേഷൻ കൗൺസിലർ അനൂപ് ഡേവിസ് കാട, വടക്കാഞ്ചേരി കൗൺസിലർ മധു എന്നിവരാണ് ഇന്ന് ഇഡിയ്ക്ക് മുന്നിൽ ഹാജരാകേണ്ടത്

കൊച്ചി: കരുവന്നൂർ ബാങ്ക് കള്ളപ്പണ കേസിൽ സിപിഎം പ്രാദേശിക നേതാക്കളെ ഇഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും. തൃശൂർ കോ‍പ്പറേഷൻ കൗൺസിലർ അനൂപ് ഡേവിസ് കാട, വടക്കാഞ്ചേരി കൗൺസിലർ മധു എന്നിവരാണ് ഇന്ന് ഇഡിയ്ക്ക് മുന്നിൽ ഹാജരാകേണ്ടത്. കേസിൽ അറസ്റ്റിലായ മുഖ്യപ്രതി സതീഷ് കുമാറുമായും സിപിഎം നേതാക്കളുമായി അടുത്ത ബന്ധമുള്ള ഇരുവർക്കും വ്യാജ പ്രമാണം ഹാജരാക്കി ബാങ്കിൽ നിന്ന് കോടികളുടെ വായ്പ തട്ടിയവരെക്കുറിച്ച് അറിവുണ്ടെന്നാണ് ഇഡി വ്യക്തമാക്കുന്നത്. എസി മൊയ്തീൻ അടക്കമുള്ള ഉന്നത സിപിഎം നേതാക്കൾക്കളെയും ഇഡി ഉടൻ ചോദ്യം ചെയ്യുമെന്നാണ് സൂചന.

വിവിധ മേഖലകളിലെ 2000ത്തോളം സ്ത്രീകള്‍, മുഖ്യമന്ത്രി പങ്കെടുക്കുന്ന നവകേരള സ്ത്രീ സദസ് ഇന്ന് കൊച്ചിയിൽ

 

PREV
click me!

Recommended Stories

വോട്ടെടുപ്പ് ദിനത്തിൽ പുലര്‍ച്ചെ സ്ഥാനാര്‍ത്ഥി അന്തരിച്ചു, പാമ്പാക്കുട പഞ്ചായത്തിലെ പത്താം വാര്‍ഡിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു
സംവിധായകൻ പിടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസ്; പരാതിക്കാരിയുടെ രഹസ്യമൊഴിയെടുക്കാൻ പൊലീസ്, സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു