കരുവന്നൂർ കേസിൽ നിലപാട് കടുപ്പിച്ച് ഇഡി; എം എം വർഗീസും പി കെ ഷാജനും ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകണം

Published : Apr 05, 2024, 07:21 AM IST
കരുവന്നൂർ കേസിൽ നിലപാട് കടുപ്പിച്ച് ഇഡി; എം എം വർഗീസും  പി കെ ഷാജനും ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകണം

Synopsis

തെര‌ഞ്ഞെടുപ്പ് കഴിയും വരെ ചോദ്യം ചെയ്യലിൽ നിന്ന് ഒഴിവാക്കണമെന്ന് വർഗീസ് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇഡി നിലപാട് കടുപ്പിക്കുകയായിരുന്നു.

കൊച്ചി: കരുവന്നൂർ ബാങ്ക് കള്ളപ്പണ കേസിൽ നിലപാട് കടുപ്പിച്ച് ഇഡി. സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസ്, കൗൺസിലർ പി കെ ഷാജൻ എന്നിവർ ഇന്ന് ഇഡി ചോദ്യം ചെയ്യലിന് ഹാജരാകണം. രാവിലെ 10 മണിയോടെ ഹാജരാകാനാണ് ഇരുവർക്കും നിർദ്ദേശം നൽകിയത്. തെര‌ഞ്ഞെടുപ്പ് കഴിയും വരെ ചോദ്യം ചെയ്യലിൽ നിന്ന് ഒഴിവാക്കണമെന്ന് വർഗീസ് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇഡി നിലപാട് കടുപ്പിക്കുകയായിരുന്നു.

ഇന്നലെ സിപിഎം സെക്രട്ടറിയേറ്റ് അംഗം പി കെ ബിജുവിനെയും മണിക്കൂറുകളോളം ഇ‍ഡി ചോദ്യം ചെയ്തിരുന്നു. സിപിഎമ്മിന് കരുവന്നൂർ ബാങ്കിൽ അഞ്ച് രഹസ്യ അക്കൗണ്ട് ഉണ്ടെന്നാണ് ഇഡി കണ്ടെത്തൽ. ഈ അക്കൗണ്ട് സംബന്ധിച്ച വിവരങ്ങളാണ് പ്രധാനമായും വർ‍ഗീസിൽ നിന്ന് ഇഡി തേടുന്നത്. ബാങ്കിൽ നടന്ന ബെനാമി വായ്പകളുടെ കമ്മീഷൻ ഈ അക്കൗണ്ട് വഴി കൈകാര്യം ചെയ്തെന്നും ഇഡി വിശദീകരിക്കുന്നു. കരുവന്നൂർ ക്രമക്കേടൽ സിപിഎം നിയോഗിച്ച അന്വേഷണ കമ്മീഷനിൽ അംഗമായാരുന്നു ഇന്ന് ഹാജരാകാൻ നിർദ്ദേശം ലഭിച്ചിട്ടുള്ള കൗൺസിലർ പികെ ഷാജൻ.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

Malayalam News Live: മണിയൻ പിള്ള രാജു ഓടിച്ച കാറിടിച്ച് തിരുവനന്തപുരത്ത് അപകടം; കേസെടുത്ത് പൊലീസ്
മണിയന്‍പിള്ള രാജുവിന്‍റെ വാഹനമിടിച്ച സംഭവം; കേസെടുത്ത് പൊലീസ്, എഫ്ഐആറില്‍ നടന്‍റെ പേരില്ല