ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകനെ വർ​ഗീയവാദി എന്നുവിളിച്ചത് അം​ഗീകരിക്കാനാകില്ല; ഉണ്ണിത്താനെതിരെ കെയുഡബ്ല്യുജെ

Published : Apr 05, 2024, 01:24 AM IST
ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകനെ വർ​ഗീയവാദി എന്നുവിളിച്ചത് അം​ഗീകരിക്കാനാകില്ല; ഉണ്ണിത്താനെതിരെ കെയുഡബ്ല്യുജെ

Synopsis

വിഷയം ഡിസിസി നേതൃത്വത്തെയും യുഡിഎഫ് നേതൃത്വത്തെയും അറിയിക്കാനാണ് തീരുമാനം. ഉണ്ണിത്താൻ പ്രസ്താവന തിരുത്തണമെന്നും സംഘടന ആവശ്യപ്പെട്ടു.

കാസർകോ‍ട്: ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകനെ വർ​ഗീയ വാദിയെന്ന് വിളിച്ച യുഡിഎഫ് സ്ഥാനാർഥിയും എംപിയുമായ രാജ്മോഹൻ ഉണ്ണിത്താനെതിരെ മാധ്യമപ്രവർത്തകുടെ സംഘടനയായ കെയുഡബ്ല്യുജെ. രാജ്മോഹൻ ഉണ്ണിത്താന്റെ ഭാ​ഗത്തുനിന്നുണ്ടായ പെരുമാറ്റത്തിൽ സംഘടന പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും മാധ്യമ പ്രവർത്തകനെ വർ​ഗീയവാദിയെന്ന് വിളിച്ചത് അം​ഗീകരിക്കാനാകില്ലെന്നും സംഘടനയുടെ കാസർകോട് യൂണിറ്റ്  അറിയിച്ചു. പരാമർശ സമയത്തുതന്നെ തിരുത്തണമെന്നും പിൻവലിക്കണമെന്നും ആവശ്യപ്പെട്ടതാണ്.

എന്നാൽ ഉണ്ണിത്താൻ അതിന് തയ്യാറായില്ല. തെരഞ്ഞെടുപ്പ് സമയമായതിനാണ് സംഘടന പരസ്യ പ്രതിഷേധത്തിലേക്ക് പോകാത്തത്. എന്നാൽ, വിഷയം ഡിസിസി നേതൃത്വത്തെയും യുഡിഎഫ് നേതൃത്വത്തെയും അറിയിക്കാനാണ് തീരുമാനം. ഉണ്ണിത്താൻ പ്രസ്താവന തിരുത്തണമെന്നും സംഘടന ആവശ്യപ്പെട്ടു. കാസർകോട് പ്രസ് ക്ലബ് സംഘടിപ്പിച്ച ജനസഭ എന്ന പരിപാടിയിലായിരുന്നു വിവാ​ദത്തിനടിസ്ഥാനമായ സംഭവം നടന്നത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കുന്നതിൽ തീരുമാനമെടുക്കേണ്ടത് എത്തിക്സ് കമ്മിറ്റി, ശബരിമല കേസ് പൂർണ്ണമായി അട്ടിമറിച്ചു: ചെന്നിത്തല
രാഹുലിനെതിരായ ബലാത്സം​ഗക്കേസ്; മൂന്നാമത്തെ അതിജീവിതക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്ന് ഫെന്നി നൈനാൻ