കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: ചോദ്യം ചെയ്യലിന് ഹാജരാകാൻ കെ രാധാകൃഷ്ണൻ എംപിക്ക് സാവകാശം അനുവദിച്ച് ഇഡി

Published : Mar 26, 2025, 12:23 PM ISTUpdated : Mar 26, 2025, 12:38 PM IST
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: ചോദ്യം ചെയ്യലിന് ഹാജരാകാൻ കെ രാധാകൃഷ്ണൻ എംപിക്ക് സാവകാശം അനുവദിച്ച്  ഇഡി

Synopsis

നേരത്തെ ഈ മാസം ആദ്യ ആഴ്ചകളിൽ രണ്ട് തവണ രാധാകൃഷ്ണനോട് ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി നോട്ടീസ് അയച്ചിരുന്നു. 

തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ചോദ്യം  ചെയ്യലിന് ഹാജരാകാൻ കെ രാധാകൃഷ്ണൻ എംപിക്ക് സാവകാശം അനുവദിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. നേരത്തെ ഈ മാസം ആദ്യ ആഴ്ചകളിൽ രണ്ട് തവണ രാധാകൃഷ്ണനോട് ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി നോട്ടീസ് അയച്ചിരുന്നു. എന്നാൽ ദില്ലിയിൽ പാർലമെന്റ് സമ്മേളനം അടക്കണം ചൂണ്ടിക്കാട്ടി കെ രാധാകൃഷ്ണൻ രേഖാമൂലം അസൗകര്യം അറിയിച്ചു. ഏപ്രിൽ 7 ആം തിയതിക്ക് ശേഷം ഹാജരാകാൻ ആവശ്യപ്പെട്ടാകും ഇഡി വരുംദിവസങ്ങളിൽ രാധാകൃഷ്ണന് നോട്ടീസ് അയക്കുക. കേസിൽ അന്തിമ കുറ്റപത്രം നൽകുന്നതിനായാണ് ബാങ്കിൽ തട്ടിപ്പ് നടന്ന കാലയളവിൽ സിപിഎം ജില്ല സെക്രട്ടറിമാരിൽ ഒരാളായ കെ രാധാകൃഷ്ണനെ ഇഡി ചോദ്യം ചെയ്യുന്നത്. ഈ നടപടിക്ക് ശേഷം കേസിൽ അന്തിമ കുറ്റപത്രം നൽകുമെന്നാണ് വിവരം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഇടുക്കിയിൽ ഹൈസ്കൂളിന്റെ സീലിങ് തകർന്നുവീണു; സംഭവം ശക്തമായ കാറ്റിൽ, ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
സർക്കാരിന്‍റെ ക്രിസ്മസ് വിരുന്നിൽ മലയാളത്തിന്‍റെ അഭിമാന താരം; മുഖ്യന്ത്രിക്കും ഭാവനയ്ക്കും ഒപ്പമുള്ള ചിത്രം പങ്കുവെച്ച് മന്ത്രി വി ശിവൻകുട്ടി