കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്; സിപിഎം മുൻ ഏരിയ സെക്രട്ടറിയെ ഇഡി ചോദ്യം ചെയ്യുന്നു

Published : Mar 13, 2023, 01:30 PM IST
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്; സിപിഎം മുൻ ഏരിയ സെക്രട്ടറിയെ ഇഡി ചോദ്യം ചെയ്യുന്നു

Synopsis

 കരിവന്നൂർ ബാങ്ക് തട്ടിപ്പ് നടക്കുന്ന സമയത്ത് പ്രേംരാജ് സിപിഎം ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറി ആയിരുന്നു.  

തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം ഏരിയ സെക്രട്ടറിയെ ഇഡി ചോദ്യം ചെയ്യുന്നു. ഇരിങ്ങാലക്കുട മുൻ ഏരിയ സെക്രട്ടറി പ്രേംരാജിനെയാണ് ചോദ്യം ചെട്ടുന്നത്. പരാതിക്കാരനായ എം വി സുരേഷും ഇഡി ഓഫീസിലുണ്ട്. ഇഡി ഉദ്യോ​ഗസ്ഥർ പ്രേംരാജിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. കരിവന്നൂർ ബാങ്ക് തട്ടിപ്പ് നടക്കുന്ന സമയത്ത് പ്രേംരാജ് സിപിഎം ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറി ആയിരുന്നു.  ബാങ്കിന്റെ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നതിനായി പാർട്ടിയുടെ സമിതി ഉണ്ടായിരുന്നു. ഈ സമിതിയെ നിയന്ത്രിച്ചിരുന്നത് പ്രേംരാജാണെന്ന മൊഴി ഇ ഡി ക്ക് പരാതിക്കാരും  നേരത്തെ നൽകിയിരുന്നു.

ഇവയുടെ അടിസ്ഥാനത്തിലാണ് പ്രേംരാജിനെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്. മുമ്പും ഇഡി ഇയാളെ ചോദ്യം ചെയ്തിരുന്നു. പരാതിക്കാരനായ സുരേഷും ഇതിന് മുമ്പ് ഇഡിക്ക് മുന്നിൽ ഹാജരായിട്ടുണ്ട്. ബാങ്ക് പ്രസിഡന്റായിരുന്ന ദിവാകരനും കേസിലെ ഒന്നാം പ്രതിയായിരുന്ന സുനിൽ കുമാറും ഇഡി ഓഫീസിൽ എത്തിയിട്ടുണ്ട്. അവരെ ഇഡി വിളിച്ചു വരുത്തിയതാണെന്നാണ് അറിയാൻ കഴിയുന്നത്. 

PREV
click me!

Recommended Stories

ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം
രണ്ടു വയസ്സുള്ള കുഞ്ഞിൻ്റെ തിരോധാനത്തിൽ വൻ വഴിത്തിരിവ്; കുഞ്ഞിനെ അമ്മയും മൂന്നാം ഭർത്താവും ചേർന്ന് കൊലപ്പെടുത്തിയതായി കണ്ടെത്തി