
കൊച്ചി: കരുവന്നൂർ തട്ടിപ്പിലെ ഇഡി അന്വേഷണവുമായി ബന്ധപ്പട്ട് സഹകരണ രജിസ്ട്രാർ ടി വി സുഭാഷ് ഇഡി ഓഫീസിലെത്തി. കരുവന്നൂർ ബാങ്കിൽ തട്ടിപ്പ് നടന്ന നാളുകളിൽ ഓഡിറ്റിൽ ഉണ്ടായ വീഴ്ചകളാണ് ഇഡി പരിശോധിക്കുന്നത്. വലിയ സാമ്പത്തിക തട്ടിപ്പ് നടത്തിയിട്ടും സഹകരണ വകുപ്പ് കൃത്യസമയത്ത് ഇടപെടാത്തത് രാഷ്ട്രീയ ഇടപെടൽ കാരണമാണോ എന്ന് ഇഡി സംശയിക്കുന്നു.
ബാങ്കുമായി ബന്ധപ്പെട്ട സഹകരണ വകുപ്പ് കണ്ടെത്തലിന്‍റെ രേഖകൾ സഹകരണ രജിസ്ട്രാർ ഹാജരാക്കി. കേസിലെ പ്രതിയായ പി പി കിരണിന്‍റെ ബിസിനസ് പങ്കാളി ദീപക് സത്യപാലൻ, തൃശൂരിലെ ജ്വല്ലറി ഉടമ സുനിൽ കുമാർ, സതീശനുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയ പ്രവാസി വ്യവസായി പി ജയരാജ് എന്നിവരും ഇ ഡി ഓഫീസിലെത്തിയിട്ടുണ്ട്. മാവേലിക്കര സഹകരണ ബാങ്ക് തട്ടിപ്പിൽ മുൻ ഭരണ സമിതി കുര്യൻ പള്ളത്തും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി.
Also Read: അര്‍ബൻ സഹകരണ ബാങ്കുകളുടെ ഇടപാടുകള്‍ പരിശോധിക്കാൻ ആര്‍ബിഐ; അടിയന്തരയോഗം ഇന്ന് കൊച്ചിയിൽ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam