
കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് കള്ളപ്പണ ഇടപാട് കേസിൽ വിടുതൽ ഹർജി നൽകി സിപിഎമ്മും നേതാക്കളും. കേസിൽ നിന്ന് ഒഴിവാക്കണമെന്നാണ് ആവശ്യം. കേസ് രാഷ്ട്രീയ പ്രേരിതമാണ് എന്നാണ് സിപിഎം വാദം. ജില്ലാ സെക്രട്ടറിമാരായിരുന്ന എ സി മൊയ്തീൻ, എം എം വർഗീസ്, കെ രാധാകൃഷ്ണൻ എനനിവരാണ് വിടുതൽ ഹർജി നൽകിയത്. വിടുതൽ ഹർജിയെ എതിർക്കാൻ ഇഡി എതിർ സത്യവാങ്മൂലം നൽകും. തട്ടിപ്പ് പണം പാർട്ടി ഓഫീസ് പണിയാൻ ഉപയോഗിച്ചു എന്നാണ് ഇഡിയുടെ ആരോപണം. കമ്മീഷൻ ഇനത്തിലും പണം ലഭിച്ചെന്ന് ഇഡി കണ്ടെത്തി.
83 പ്രതികളുള്ള കേസിൽ 180 കോടിയുടെ കള്ളപ്പണ ഇടപാട് നടന്നു എന്നാണ് ഇഡിയുടെ കുറ്റപത്രം. അനുബന്ധ കുറ്റപത്രത്തിലാണ് സിപിഎമ്മും നേതാക്കളും ഉള്ളത്. സിപിഎം ജില്ലാ കമ്മിറ്റിയുടെ പേരിൽ ഭൂമി വാങ്ങിയത് കരിവന്നൂർ ബാങ്കിലെ അനധികൃത വായ്പ അനുവദിച്ചതിലെ കമ്മീഷൻ തുകയിൽ നിന്നാണ് എന്നാണ് ഇഡിയുടെ കണ്ടെത്തൽ. എന്നാൽ കള്ളപ്പണ ഇടപാടിൽ പങ്കില്ലെന്നും വിചാരണയ്ക്ക് മുൻപു തന്നെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്നുമാണ് നേതാക്കളുടെ വിടുതൽ ഹർജിയിൽ പറയുന്നത്. ഒക്ടോബർ 24ന് കോടതി ഹർജി പരിഗണിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam