സ്‌കൂൾ ഗെയിംസ് അപാകത: കായിക-വിദ്യാഭ്യാസ മന്ത്രിമാർക്ക് ഒളിച്ചോടാനാകില്ലെന്ന് വി ശിവൻകുട്ടി; റദ്ദാക്കിയ മത്സരങ്ങൾ പുനരാരംഭിക്കണമെന്ന് ആവശ്യം

Published : Oct 03, 2026, 11:06 AM IST
V Sivankutty

Synopsis

സ്കൂൾ ഗെയിംസ് സംഘാടനത്തിൽ കടുത്ത വീഴ്ച വരുത്തിയ കായിക, വിദ്യാഭ്യാസ വകുപ്പുകൾക്കെതിരെ മുൻ മന്ത്രി വി. ശിവൻകുട്ടി രംഗത്ത്. വിദ്യാർത്ഥികൾക്ക് മലിനജലം കുടിക്കേണ്ടി വന്നതിലും മത്സരങ്ങൾ മാറ്റിവെച്ചതിലും സമഗ്രമായ അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. റദ്ദാക്കിയ മത്സരങ്ങൾ അടിയന്തരമായി പുനരാരംഭിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

തിരുവനന്തപുരം: സ്കൂൾ ഗെയിംസ് സംഘാടനത്തിൽ കടുത്ത വീഴ്ച വരുത്തിയ കായിക, വിദ്യാഭ്യാസ വകുപ്പുകൾക്കെതിരെ രൂക്ഷവിമർശനവുമായി മുൻ വിദ്യാഭ്യാസ മന്ത്രിയും സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ വി. ശിവൻകുട്ടി. ഗെയിംസിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് മലിനജലം വരെ കുടിക്കേണ്ട ദുരവസ്ഥയാണുണ്ടായതെന്നും, കായികരംഗത്ത് വലിയ തിരിച്ചടിയാണ് നിലവിലെ ഭരണസംവിധാനങ്ങൾ വരുത്തിവെച്ചിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. അപാകതകൾ കാരണം മത്സരങ്ങൾ മാറ്റി വെച്ച സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് യാതൊരുവിധ പരാതികൾക്കും ഇടനൽകാതെയാണ് കായികമേളകൾ സംഘടിപ്പിച്ചിരുന്നതെന്ന് ശിവൻകുട്ടി ഓർമ്മിപ്പിച്ചു. ഇടത് സർക്കാരിന്റെ കാലത്ത് നടപ്പിലാക്കിയ സ്കൂൾ ഒളിമ്പിക്സ് ലോകത്തിന് തന്നെ മാതൃകയായ ഒന്നായിരുന്നു. എന്നാൽ, ഇതിനുമുമ്പ് ഒരിക്കലും നേരിടേണ്ടി വന്നിട്ടില്ലാത്ത കടുത്ത പ്രതിസന്ധിയും അനാസ്ഥയുമാണ് ഇപ്പോൾ കണ്ടുവരുന്നത്. മത്സരങ്ങളിൽ പങ്കെടുക്കാൻ രക്ഷിതാക്കൾക്കൊപ്പം ദൂര സ്ഥലങ്ങളിൽ നിന്ന് എത്തിയ കുരുന്നുകളെ യാതൊരു ദയയുമില്ലാതെ തിരിച്ചയക്കുന്ന ദാരുണമായ സാഹചര്യമാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

കായിക വകുപ്പിന്റെ ഭാഗത്തുനിന്നും യാതൊരുവിധ മുന്നൊരുക്കങ്ങളും നടന്നിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. "നമ്മുടെ കുട്ടികളുടെ ഭാവികളെ ബാധിക്കുന്ന ഗുരുതരമായ പ്രശ്നമാണിത്. ഇത്തരമൊരു വീഴ്ച വരുത്തിയ സംഘാടകർക്കും ഉത്തരവാദികളായ മന്ത്രിമാർക്കും കേരളം ഒരിക്കലും മാപ്പ് കൊടുക്കില്ല," എന്ന് വി. ശിവൻകുട്ടി തുറന്നടിച്ചു. ഈ വിഷയത്തിൽ നിന്നും ഒളിച്ചോടാൻ കായിക മന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അപാകതകളെ തുടർന്ന് നിർത്തിവെക്കുകയും റദ്ദാക്കുകയും ചെയ്ത എല്ലാ മത്സരങ്ങളും അടിയന്തരമായി പുനരാരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിലവിലെ അനിശ്ചിതത്വം പരിഹരിച്ച് കുട്ടികളുടെ കായിക പ്രതിഭ തെളിയിക്കാനുള്ള അവസരം പുനഃസ്ഥാപിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും വി. ശിവൻകുട്ടി പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

രോഗനിര്‍ണയവും ചികില്‍സയും വൈകിയാല്‍ മരണം വരെ സംഭവിക്കാം, സംസ്ഥാനത്ത് കുട്ടികള്‍ക്കിടയില്‍ അഞ്ചാം പനി വ്യാപിക്കുന്നു
കരുവന്നൂർ സഹകരണ ബാങ്ക് കള്ളപ്പണ ഇടപാട് കേസ്; വിടുതൽ ഹർജി നൽകി സിപിഎം നേതാക്കൾ, കേസിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യം