കരുവന്നൂർ തട്ടിപ്പ്; ടി ആർ സുനിൽ കുമാറിനെ റിമാൻ്റ് ചെയ്തു; മൂന്നു പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

By Web TeamFirst Published Aug 10, 2021, 5:00 PM IST
Highlights

കേസിലെ മൂന്നു പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിട്ടുണ്ട്. രണ്ടാംപ്രതി ബിജു കരീം, മൂന്നാം പ്രതി ജിൽസ്, അഞ്ചാം പ്രതി റെജി അനിൽ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയാണ് ജില്ല സെഷൻസ് കോടതി തളളിയത്. 

തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി ടി ആർ സുനിൽ കുമാറിനെ 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു. ഇരിങ്ങാലക്കുട കോടതിയാണ് ഈ മാസം 24 വരെ സുനിൽ കുമാറിനെ റിമാൻ്റ് ചെയ്തത്. പ്രതിയുടെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും.

കേസിലെ മൂന്നു പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിട്ടുണ്ട്. രണ്ടാംപ്രതി ബിജു കരീം, മൂന്നാം പ്രതി ജിൽസ്, അഞ്ചാം പ്രതി റെജി അനിൽ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയാണ് ജില്ല സെഷൻസ് കോടതി തളളിയത്. അന്വേഷണം പ്രാരംഭ ദശയിൽ ആയതിനാൽ അപേക്ഷ തള്ളുകയായിരുന്നു.  നടന്നത് വൻ ക്രമക്കേടാണെന്ന് കോടതി അഭിപ്രായപ്പെട്ടു. 

ബാങ്ക് സെക്രട്ടറിയായിരുന്ന ടി ആർ സുനിൽ കുമാറിനെ ഇന്നലെയാണ് തൃശൂരിലെ പേരാമംഗലത്ത് നിന്ന് പിടികൂടിയത്. കേസിൽ ആകെ ആറ് പ്രതികളാണുള്ളത്. ഇവർക്ക് വേണ്ടി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നെങ്കിലും ഇതുവരെ ആരെയും പിടികൂടിയിരുന്നില്ല. പ്രതികളായ സുനിൽ കുമാർ, മുൻ ബ്രാഞ്ച് മാനേജർ എം കെ ബിജു കരിം (45), മുൻ സീനിയർ അക്കൗണ്ടന്‍റ് സി കെ ജിൽസ് (43), ഇടനിലക്കാരൻ കിരൺ (31), കമ്മിഷൻ ഏജന്റായിരുന്ന എ കെ ബിജോയ് (47), ബാങ്കിന്‍റെ സൂപ്പർമാർക്കറ്റിലെ മുൻ അക്കൗണ്ടന്‍റ് റെജി അനിൽ (43) എന്നിവർക്കെതിരെ ക്രൈംബ്രാഞ്ച് ലുക്കൗട്ട് നോട്ടീസ് ഇറക്കിയിരുന്നു. സുനിൽ കുമാർ ഒഴികെയുള്ള പ്രതികൾ കേരളം വിട്ടതായി വിവരം ലഭിച്ചിട്ടുണ്ട്. ഇവർക്കായി തമിഴ്നാട്, കർണാടകം, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ തെരച്ചിൽ തുടരുകയാണ്.  

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!