
ഹരിപ്പാട്: ഹരിപ്പാട് കരുവാറ്റയിൽ നടന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് വള്ളംകളിക്ക് ശേഷം തുഴച്ചിലുകാരും നാട്ടുകാരും തമ്മിൽ സംഘർഷം. പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ ക്യാമ്പിന് നേരെ നാട്ടുകാരുടെ ആക്രമണമുണ്ടായി. ബോട്ട് ക്ലബ് തുഴച്ചിലുകാർക്ക് ആക്രമണത്തിൽ പരിക്കേറ്റു. നാട്ടുകാരനായ ഒരാൾക്കും പരിക്കുണ്ട്. വള്ളംകളിക്കിടെ ഇരുവിഭാഗവും തമ്മിൽ ചെറിയതോതിൽ വാക്കേറ്റം ഉണ്ടായിരുന്നു.
മത്സരശേഷം എസ് എൻ കടവിലുള്ള പി ബി സിയുടെ ക്യാമ്പിലേക്കെത്തിയ നാട്ടുകാർ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ക്യാമ്പിലെ ഡെസ്കും കസേരകളും തകർത്ത ഇവർ തുഴച്ചിലുകാർക്കായി ഒരുക്കിയ ഭക്ഷണവും നശിപ്പിച്ചു. തുഴച്ചിലുകാരായ ലാൽ, രതീഷ്, അഖിൽ, ഗഗൻ, പ്രശാന്ത് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ കരുവാറ്റ കന്നുകാലിപ്പാലം സ്വദേശി അഖിലിനെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. ഹരിപ്പാട് പോലീസ് സ്ഥലത്തെത്തിയ ശേഷമാണ് സംഘർഷത്തിന് അയവുണ്ടായത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam