കെഎഎസ്: പ്രാഥമിക പരീക്ഷ തുടങ്ങി, രണ്ടാം ഘട്ടം ഉച്ചയ്ക്ക് ഒന്നരയ്ക്ക്

By Web TeamFirst Published Feb 22, 2020, 11:29 AM IST
Highlights

മൂന്ന് സ്ട്രീമുകളിലായി 3,84,000 പേരാണ് പരീക്ഷ എഴുതുന്നത്. 1534 സെന്ററുകളിലണ് സംസ്ഥാനത്ത് പരീക്ഷ നടക്കുന്നത്. പിഎസ് സി ഉദ്യോഗസ്ഥരുടെ കർശന മേൽനോട്ടത്തിലാണ് പരീക്ഷ നടപടികൾ

തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിന്റെ പ്രാഥമിക പരീക്ഷക്ക് തുടക്കം.  രണ്ടു പേപ്പറുകളിലായാണ് പ്രാഥമിക പരീക്ഷ നടക്കുന്നത്. ആദ്യ പരീക്ഷ രാവിലെ 10 മുതൽ 12 വരെയും രണ്ടാം പരീക്ഷ ഉച്ചയ്ക്ക് 1.30 മുതൽ 3.30 വരെയുമാണ്.  

മൂന്ന് സ്ട്രീമുകളിലായി 3,84,000 പേരാണ് പരീക്ഷ എഴുതുന്നത്. 1534 സെന്ററുകളിലണ് സംസ്ഥാനത്ത് പരീക്ഷ നടക്കുന്നത്. പിഎസ് സി ഉദ്യോഗസ്ഥരുടെ കർശന മേൽനോട്ടത്തിലാണ് പരീക്ഷ നടപടികൾ. പ്രാഥമിക പരീക്ഷയിൽ യോഗ്യത നേടുന്നവർക്ക് മെയിൻ പരീക്ഷയും അഭിമുഖവും കഴിഞ്ഞാണ് നിയമനം നൽകുക. നവംബർ ഒന്നിന് റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാനാണ് പിഎസ് സി ഉദ്ദേശിക്കുന്നത്.  

click me!