തേൻ, വെള്ളം, കുപ്പി...... ആകെ സെറ്റപ്പ്, ശിഹാബുദ്ധീൻ ഫൈസിയുടെ വീട്ടിൽ മൂന്ന് മണിക്കൂർ റെയ്ഡ്; വ്യാജ ചികിത്സയും ആഭിചാരക്രിയയും പുറത്ത്

Published : Jun 27, 2026, 03:47 PM IST
kasaragod raid exposes alleged fake treatment and occult practices

Synopsis

വ്യാജ ചികിത്സയും ആഭിചാരക്രിയയും നടത്തുന്നുവെന്ന പരാതിയിൽ കാസർകോട് ചെർക്കളയിൽ റെയ്ഡ്

കാസർകോട്: വ്യാജ ചികിത്സയും ആഭിചാരക്രിയയും നടത്തുന്നുവെന്ന പരാതിയിൽ കാസർകോട് ചെർക്കളയിൽ റെയ്ഡ്. ചെർക്കള സ്വദേശി ശിഹാബുദ്ധീൻ ഫൈസിയുടെ വീട്ടിലാണ് റെയ്ഡ് നടത്തിയത്. ആരോഗ്യ വകുപ്പും പൊലീസും സംയുക്തമായി നടത്തിയ റെയ്ഡിൽ ഇയാൾ ചികിത്സ നടത്തുന്നതായി കണ്ടെത്തി. തേൻ, വെളളം, വിവിധ കുപ്പികൾ തുടങ്ങിയവ പിടിച്ചെടുത്തിട്ടുണ്ട്. ഇയാളുടെ സഹായിയെ ചോദ്യം ചെയ്തതിരുന്നു. രണ്ടു ദിവസങ്ങൾക്കു മുമ്പ് ഇവിടെനിന്ന് സാധനങ്ങൾ എല്ലാം മാറ്റിയതാണ് സഹായി മൊഴി നൽകിയിരിക്കുന്നത്. മുഖ്യമന്ത്രി വിഡി സതീശന് ലഭിച്ച പരാതിയെ തുടർന്നായിരുന്നു മൂന്നു മണിക്കൂർ നീണ്ട റെയ്ഡ് നടന്നത്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അഞ്ച് വയസിൽ താഴെയുള്ള കുട്ടികളുള്ള രക്ഷിതാക്കളുടെ ശ്രദ്ധയ്ക്ക്; പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ നാളെ; 19.8ലക്ഷം കുഞ്ഞുങ്ങൾക്ക് തുള്ളിമരുന്ന് നൽകും
ബെം​ഗളൂരു ഇലക്ട്രോണിക് സിറ്റിയിൽ അഴിഞ്ഞാടി മലയാളികൾ, ഒരാളെ കുത്തിപ്പരിക്കേൽപ്പിച്ചു, രണ്ട് പേർ പിടിയിൽ, ബാഗില്‍ വെളുത്ത പൊടി