കാസർകോട്ട് വീണ്ടും കൊവിഡ് മരണം; ജില്ലയിൽ ആകെ മരണം 50 ആയി

By Web TeamFirst Published Sep 11, 2020, 8:16 PM IST
Highlights

പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന പീലിക്കോട്  സ്വദേശി സുന്ദരന്‍ (61)  ആണ് മരിച്ചത്. കൊവിഡ് ന്യുമോണിയ ബാധിച്ച് ആരോ​ഗ്യനില വഷളായതിനെത്തുടർന്ന് ഇദ്ദേഹത്തെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു.

കാസർകോട്: ജില്ലയിൽ ഇന്ന് ഒരാൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന പീലിക്കോട്  സ്വദേശി സുന്ദരന്‍ (61)  ആണ് മരിച്ചത്. കൊവിഡ് ന്യുമോണിയ ബാധിച്ച് ആരോ​ഗ്യനില വഷളായതിനെത്തുടർന്ന് ഇദ്ദേഹത്തെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു. ഇതോടെ കാസർകോട്ട് കൊവിഡ് മരണം 50 ആയി. 

സർക്കാരിന്റെ ഔദ്യോ​ഗിക കണക്ക് അനുസരിച്ച് സംസ്ഥാനത്ത് ഇതുവരെ 410 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 14 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 17ന് മരണമടഞ്ഞ തിരുവനന്തപുരം പാപ്പനംകോട് സ്വദേശിനി ജ്യോതിസ്മതി അമ്മ (75), ആഗസ്റ്റ് 20ന് മരണമടഞ്ഞ കോഴിക്കോട് മാവൂര്‍ സ്വദേശി ബഷീര്‍ (82), ആഗസ്റ്റ് 21ന് മരണമടഞ്ഞ തിരുവനന്തപുരം പട്ടം സ്വദേശി ബിജു (47), ആഗസ്റ്റ് 22ന് മരണമടഞ്ഞ എറണാകുളം കൊല്ലശേരി റോഡ് സ്വദേശി സി.എസ്. ജോസഫ് (68), ആഗസ്റ്റ് 23ന് മരണമടഞ്ഞ പാലക്കാട് തച്ചമ്പാറ സ്വദേശി ബാബു വര്‍ഗീസ് (66), ആലപ്പുഴ ചേര്‍ത്തല സ്വദേശിനി ലീല (77), ആഗസ്റ്റ് 24ന് മരണമടഞ്ഞ ആലപ്പുഴ തൈക്കാട്ടുശേരി സ്വദേശി ജോബ് അലക്‌സാണ്ടര്‍ (83), ആഗസ്റ്റ് 27ന് മരണമടഞ്ഞ മലപ്പുറം ചേമ്പ്രാക്കാട്ടൂര്‍ സ്വദേശി ഉണ്ണിക്കമ്മത്ത് (71), ആഗസ്റ്റ് 30ന് മരണമടഞ്ഞ കണ്ണൂര്‍ മാവിലായി സ്വദേശി കൃഷ്ണന്‍ (73), ആഗസ്റ്റ് 31ന് മരണമടഞ്ഞ തൃശൂര്‍ ചാലക്കുടി സ്വദേശി അബൂബക്കര്‍ (67), സെപ്റ്റംബര്‍ ഒന്നിന് മരണമടഞ്ഞ എറണാകുളം കല്ലൂര്‍ സ്വദേശി പോള്‍ (63), തൃശൂര്‍ കല്ലേപ്പാടം സ്വദേശി സുലൈമാന്‍ (49), സെപ്റ്റംബര്‍ 2ന് മരണമടഞ്ഞ തൃശൂര്‍ വടക്കാഞ്ചേരി സ്വദേശി രാമന്‍ (75), സെപ്റ്റംബര്‍ 3ന് മരണമടഞ്ഞ തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശിനി നദീറ സമദ് (66) എന്നിവരുടേത് കൊവിഡ് മരണമാണെന്നാണ് ഇന്ന് ഔദ്യോ​ഗിക റിപ്പോർട്ട് പുറത്തുവന്നത്. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണെന്നും സർക്കാർ അറിയിച്ചു.
 

click me!