ബളാൽ കൊലപാതകം: മകളെ കൊന്നത് മകനെന്ന വിവരം പിതാവിനെ അറിയിച്ചു

Published : Aug 15, 2020, 04:03 PM IST
ബളാൽ കൊലപാതകം: മകളെ കൊന്നത് മകനെന്ന വിവരം  പിതാവിനെ അറിയിച്ചു

Synopsis

ഐസ്ക്രീമിൽ വിഷം കലർത്തി മകളെ കൊന്നതും കുടുംബത്തെ ഇല്ലാതാക്കാൻ ശ്രമിച്ചതും മകൻ ആൽബിനാണെന്ന് ഇന്നലെ വൈകിട്ട് മാത്രമാണ് ബന്ധുക്കൾ അച്ഛൻ ബെന്നിയെ അറിയിച്ചത്. 

കാസർകോട്: ബളാലിൽ യുവാവ് പതിനാറുകാരിയെ സഹോദരൻ ഐസ്ക്രീമിൽ വിഷം നൽകി കൊന്ന കേസിൽ പ്രതി ആൽബിൻ്റെ അച്ഛൻ ബെന്നി ഉൾപ്പെടെ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും  വിശദമായ മൊഴിയെടുക്കുമെന്ന് പൊലീസ്. 

കേസിലെ നിർണായക തെളിവായ മൊബൈൽ ഫോൺ ഉടൻ ഫൊറൻസിക് പരിശോധനക്കയക്കും. ഐസ്ക്രീമിൽ വിഷം കലർത്തി മകളെ കൊന്നതും കുടുംബത്തെ ഇല്ലാതാക്കാൻ ശ്രമിച്ചതും മകൻ ആൽബിനാണെന്ന് ഇന്നലെ വൈകിട്ട് മാത്രമാണ് ബന്ധുക്കൾ അച്ഛൻ ബെന്നിയെ അറിയിച്ചത്. 

പിതാവിനും മാതാവിനും സഹോദരിക്കും ഐസ്ക്രീമിൽ വിഷം നൽകി കൊല്ലാനായിരുന്നു ആൽബിൻ്റെ ശ്രമം. വിഷബാധയേറ്റ് ​ഗുരുതരാവസ്ഥയിലായിരുന്ന ആൽബിൻ്റേയും ആനിയുടേയും പിതാവ് ബെന്നി മകളുടെ സംസ്കാര ചടങ്ങിൽ പോലും പങ്കെടുത്തിരുന്നില്ല. ആരോ​ഗ്യം വീണ്ടെടുത്തതിന് ശേഷമാണ് ഇന്നലെ നടുക്കുന്ന സത്യം ബന്ധുക്കൾ ബെന്നിയെ അറിയിച്ചത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരുവനന്തപുരത്ത് നിന്ന് ഹൃദയവുമായി എയർആംബുലൻസ് പറന്നുയർന്നു; കൊച്ചിയിൽ അതീവ സന്നാഹം, പ്രതീക്ഷയോടെ കേരളം
ക്രിസ്മസിന് പ്രത്യേക കിറ്റ്; വെളിച്ചെണ്ണ വില കുറച്ച് 309 രൂപയാക്കി, 2 ലിറ്റ‍ർ ഒരാൾക്ക്; വമ്പൻ ഓഫറുകളുമായി സപ്ലൈകോയുടെ ക്രിസ്മസ് - പുതുവത്സര ഫെയർ