കാസര്‍കോട് ഇരട്ടക്കൊലപാതകം: ഒന്നും രണ്ടും പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

By Web TeamFirst Published Mar 4, 2019, 2:04 PM IST
Highlights

ക്രൈംബ്രാഞ്ചിന്‍റെ കസ്റ്റഡി കാലാവധി അവസാനിച്ചതോടെയാണ് പ്രതികളെ ഹോസ്ദുർഗ് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തത് 

കാസര്‍കോട്: കാസര്‍കോട് ഇരട്ടക്കൊലപാതക കേസിലെ ഒന്നാം പ്രതി പീതാംബരന്‍, രണ്ടാം പ്രതി സജി ജോര്‍ജ് എന്നിവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ക്രൈംബ്രാഞ്ചിന്‍റെ കസ്റ്റഡി കാലാവധി അവസാനിച്ചതോടെയാണ് പ്രതികളെ ഹോസ്ദുർഗ് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തത് . കേസിലെ മറ്റ് പ്രതികൾ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലാണ്. 

അതേസമയം കാസര്‍കോട് പെരിയയിലെ ഇരട്ടക്കൊലപാതക കേസിലെ അന്വേഷണ സംഘത്തില്‍ നിന്ന് ഉദ്യോഗസ്ഥരെ മാറ്റി. 
ക്രൈംബ്രാഞ്ച് എസ്പി വി എം മുഹമ്മദ് റഫീഖിനെ ഉള്‍പ്പെടെ നാല് പേരെയാണ് മാറ്റിയത്. അന്വേഷണം തുടങ്ങി അഞ്ചാം ദിവസമാണ് അന്വേഷണ സംഘത്തിലെ കൂട്ട അഴിച്ചുപണി. 

അന്വേഷണ സംഘത്തെ മാറ്റിയത് രാഷ്ട്രീയ പ്രേരിതമായാണെന്നാണ് കോണ്‍ഗ്രസിന്‍റെ ആരോപണം. ഇതിനിടെ 
 പെരിയയിൽ കൊല്ലപ്പെട്ട കൃപേഷിന്‍റെയും ശരത്‍ലാലിന്‍റെയും വീടുകൾ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി സന്ദർശിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി. ഈ മാസം 12-നാണ് രാഹുൽ ഇരുവരുടെയും വീടുകളിലെത്തുക. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയാണ് ഇക്കാര്യം അറിയിച്ചത്. 

click me!