കഥകളി നടൻ ആര്‍എല്‍വി രഘുനാഥ് അരങ്ങിൽ കുഴഞ്ഞു വീണു മരിച്ചു

Published : Aug 07, 2023, 07:36 AM ISTUpdated : Aug 07, 2023, 10:53 AM IST
കഥകളി നടൻ ആര്‍എല്‍വി രഘുനാഥ് അരങ്ങിൽ കുഴഞ്ഞു വീണു മരിച്ചു

Synopsis

ചേര്‍ത്തല മരുത്തോര്‍വട്ടം ധന്വന്തരി മഹാക്ഷേത്രത്തിൽ കഥകളി അവതരിപ്പിക്കുന്നതിനിടെയാണ് കുഴഞ്ഞു വീണത്. 

ആലപ്പുഴ: കഥകളി നടൻ ആർഎൽവി രഘുനാഥ് മഹിപാൽ (25)  കഥകളിയ്ക്കിടെ കുഴഞ്ഞു വീണു മരിച്ചു. ചേര്‍ത്തല മരുത്തോര്‍വട്ടം ധന്വന്തരി മഹാക്ഷേത്രത്തിൽ കഥകളി അവതരിപ്പിക്കുന്നതിനിടെയാണ് കുഴഞ്ഞു വീണത്. ഞായറാഴ്ച രാത്രിയാണ് സംഭവം. കഥകളിയുടെ പുറപ്പാടില്‍ പങ്കെടുത്ത ശേഷം  ഗുരുദക്ഷിണ കഥയിലെ വസുദേവരുടെ വേഷം അരങ്ങില്‍ അവതരിപ്പിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട രഘുനാഥ്  മഹിപാലിനെ ഉടന്‍ തന്നെ ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. എറണാകുളം കാഞ്ഞിരമുറ്റം കൊല്ലാനിരപ്പേല്‍ മഹിപാലിന്റെയും രതിയുടെയും മകനാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'കക്കാനും മുക്കാനും മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ', സൈബർ പോസ്റ്റർ പോര് മുറുകുന്നു, ഇടത് പ്രചാരണ മുദ്രാവാക്യത്തെ പരിഹസിച്ച് യൂത്ത് കോൺഗ്രസ്!
കറ്റ് ശക്തമായത് തിരിച്ചടിയായി, റബറും തേക്കും തെങ്ങും ഉൾപ്പെടെ കത്തി നശിച്ചു; അഗ്നിബാധയിൽ വൻ നാശനഷ്ടം