അരനൂറ്റാണ്ടിൽ ഉമ്മൻ‌ചാണ്ടി ഇല്ലാത്ത ആദ്യ നിയമസഭ സമ്മേളനം; 'മിത്തിൽ' സ്പീക്കർക്കെതിരെ പ്രതിപക്ഷ നിലപാട് എന്ത്?

Published : Aug 07, 2023, 01:21 AM IST
അരനൂറ്റാണ്ടിൽ ഉമ്മൻ‌ചാണ്ടി ഇല്ലാത്ത ആദ്യ നിയമസഭ സമ്മേളനം; 'മിത്തിൽ' സ്പീക്കർക്കെതിരെ പ്രതിപക്ഷ നിലപാട് എന്ത്?

Synopsis

മിത്ത് വിവാദം, മദ്യനയം, സെമി ഹൈസ്പീഡ് റെയില്‍, ഇ ശ്രീധരന്‍ നല്‍കിയ റിപ്പോർട്ട്, തെരുവ് നായ ആക്രമണം, റോഡ് ക്യാമറ, സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി അടക്കമുള്ള വിഷയങ്ങളും ഇത്തവണത്തെ സമ്മേളനത്തില്‍ ചർച്ചയാകും

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ ഒമ്പതാം സമ്മേളനം ഇന്ന് ആരംഭിക്കും. ഈ മാസം 24 വരെ സമ്മേളിക്കുന്ന സഭയിലേക്ക് നിരവധി രാഷ്ട്രീയ വിവാദ വിഷയങ്ങൾ വരും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി സഭ ഇന്ന് പിരിയും. അരനൂറ്റാണ്ടിന് ശേഷം ആദ്യമായാണ് ഉമ്മന്‍ചാണ്ടി അംഗമല്ലാതെ കേരള നിയമസഭ സമ്മേളിക്കുന്നത് എന്നതാണ് ഇത്തവണത്തെ പ്രത്യേകത.

മിത്ത് വിവാദം, മദ്യനയം, സെമി ഹൈസ്പീഡ് റെയില്‍, ഇ ശ്രീധരന്‍ നല്‍കിയ റിപ്പോർട്ട്, തെരുവ് നായ ആക്രമണം, റോഡ് ക്യാമറ, സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി അടക്കമുള്ള വിഷയങ്ങളും ഇത്തവണത്തെ സമ്മേളനത്തില്‍ ചർച്ചയാകും. ഉന്നത വിജയം നേടിയിട്ടും മലബാറിലെ വിദ്യാർത്ഥികള്‍ക്ക് പ്ലസ് വണ്‍ സീറ്റ് ലഭിക്കാതിരുന്നതും,മുതലപ്പൊഴിയിലെ നിരന്തരമായി അപകടവും എല്ലാം പ്രതിപക്ഷം ഉയർത്തും. ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ബില്‍, അബ്കാരി ഭേദഗതി ബില്‍ അടക്കം 15 ബില്ലുകളാണ് സമ്മേളനം പരിഗണിക്കുന്നത്.

കോൺഗ്രസിനോട് ജിഫ്രി തങ്ങൾക്ക് പറയാനുള്ളത്! 'രാജ്യം തിരിച്ചു പിടിക്കാം, പക്ഷേ പ്രസംഗിച്ചാൽ മാത്രം പോര'

മിത്ത് വിവാദത്തിൽ സ്പീക്കർക്ക് എതിരെ എന്ത് നിലപാട് സ്വീകരിക്കും എന്നത് ഇന്ന് ചേരുന്ന യു ഡി എഫ് പാർലമെന്‍ററി പാർട്ടി യോഗം തീരുമാനിക്കും. സ്പീക്കറുടെ മിത്ത് പരാമർശം എന്‍ എസ് എസ് വലിയ രാഷ്ട്രീയ വിഷയമാക്കി ഉയർത്തുകയും പ്രതിപക്ഷം അത് ഏറ്റ് പിടിക്കുകയും ചെയ്തിട്ടുണ്ട്. സ്പീക്കർ തിരുത്തണ മെന്ന ആവശ്യം യു ഡി എഫ് ഉന്നയിക്കുന്നതിനിടെ ആണ് നിയമസഭ സമ്മേളനം ആരംഭിക്കുന്നത്. മിത്ത് വിവാദം സജീവമാക്കി സഭയില്‍ ഉയർത്തണമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം യു ഡി എഫ് എടുത്തിട്ടില്ല. മിത്ത് വിവാദത്തിൽ മാപ്പ് പറയാൻ ഇതുവരെയും തയ്യാറാകാത്ത സ്പീക്കർ സഭ നിയന്ത്രിച്ചാൽ സഹകരിക്കുമോ എന്ന് കോൺഗ്രസ് വ്യക്തമാക്കണമെന്നും വി മുരളീധരൻ അടക്കമുള്ള ബി ജെ പി നേതാക്കൾ ആവശ്യപ്പെടുകയും ചെയ്തുട്ടുണ്ട്. വിഷയത്തിൽ ബി ജെ പി കടുത്ത പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് തീരുമാനം. നിയമസഭക്ക് മുന്നിൽ നാമ ജപ യാത്ര നടത്താൻ  ബി ജെ പി തീരുമാനിച്ചിട്ടുണ്ട്. അതേസമയം വിവാദത്തിൽ സ്പീക്കറെ പൂർണമായി പിന്തുണക്കാൻ ആണ് ഭരണ പക്ഷ നിലപാട്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വൈറലാകാനുള്ള തന്ത്രം, യാത്രക്കാരെ കബളിപ്പിക്കുന്ന രീതിയിൽ റീല്‍സ് പിടുത്തം; ഒടുക്കം പിടിവീണു
മണ്ണാർക്കാട് കാട്ടാന ആക്രമണം: വനംവകുപ്പ് വാച്ചർക്ക് ദാരുണാന്ത്യം; ജനവാസ മേഖലയിലിറങ്ങിയ കാട്ടാനയെ തുരത്തുന്നതിനിടെ ആക്രമണം