കതിരൂർ മനോജ് വധം: വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റില്ല,സിബിഐ ആവശ്യം രാഷ്ട്രീയപരമെന്ന് സുപ്രീംകോടതി

Published : Nov 23, 2022, 12:09 PM ISTUpdated : Nov 23, 2022, 02:15 PM IST
കതിരൂർ മനോജ് വധം:  വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റില്ല,സിബിഐ ആവശ്യം രാഷ്ട്രീയപരമെന്ന് സുപ്രീംകോടതി

Synopsis

നാല് മാസത്തിനുള്ളിൽ കേസിൻ്റെ നടപടികൾ പൂർത്തിയാക്കണമെന്ന് വിചാരണ കോടതിക്ക് നിർദ്ദേശം .വിചാരണ കോടതി നടപടികളുടെ തൽസ്ഥിതി റിപ്പോർട്ട് നൽകണമെന്നും സുപ്രീംകോടതി.

ദില്ലി: കതിരൂർ മനോജ് വധക്കേസിന്‍റെ  വിചാരണ മാറ്റണമെന്ന സിബിഐയുടെ ആവശ്യം സുപ്രിം കോടതി തള്ളി .നാല് മാസത്തിനുള്ളിൽ കേസിൻ്റെ നടപടികൾ പൂർത്തിയാക്കണമെന്ന് വിചാരണ കോടതിക്ക് നിർദ്ദേശം നല്‍കി. വിചാരണ കോടതി നടപടികളുടെ തൽസ്ഥിതി റിപ്പോർട്ട് നൽകണം.സിബിഐയെ സുപ്രീംകോടതി രൂക്ഷമായി  വിമർശിച്ചു..വിചാരണ മാറ്റണമെന്ന സിബിഐയുടെ ആവശ്യം രാഷ്ട്രീയപരമെന്ന് കോടതി നിരീക്ഷിച്ചു. ഇന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് കൃഷ്ണ മുരാരി, എസ് രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ചാണ് സിബിഐയുടെ നീക്കത്തിൽ രാഷ്ട്രീയമുണ്ടെന്ന് വിമർശിച്തത്.   നാല് വർഷം മുൻപ് സിബിഐ നൽകിയ ഹർജിയാണിത്. എന്നാൽ ഇതിൽ തുടർനടപടികൾ സിബിഐ സ്വീകരിച്ചില്ല. സിബിഐ കോടതിയിൽ തന്നെയാണ് വിചാരണ നടക്കുന്നത്. സിബിഐ ജഡ്ജിമാരെ പ്രതികൾ സ്വാധീനിക്കുമോ എന്ന ചോദ്യവും കോടതിയിൽ നിന്നുണ്ടായി. നിലവിൽ പ്രതികൾക്കതിരെ കുറ്റം ചുമത്തുന്ന നടപടിയാണ് നടക്കുന്നതെന്ന് പ്രതികൾക്കായി ഹാജരായ അഭിഭാഷകൻ ജിഷ്ണു എംഎൽ കോടതിയെ അറിയിച്ചു.സംസ്ഥാനത്തിനായി ഹരിൻ പി റാവൽ ,സ്റ്റാൻഡിംഗ് കൗൺസൽ ഹർഷദ് വി ഹമീദ് എന്നിവരാണ് ഹാജരായത്

 

സി പി എം നേതാവ് പി ജയരാജൻ പ്രതിയായ കതിരൂർ മനോജ് വധക്കേസിൻ്റെ വിചാരണ എറണാകുളത്ത് നിന്ന് കർണാടകത്തിലേക്കോ തമിഴ്നാട്ടിലേക്കോ മാറ്റണമെന്നായിരുന്നു സിബിഐയുടെ ട്രാൻസ്ഫർ ഹർജി. നേരത്തെ കേസിൻ്റെ നടപടികൾ തലശേരിയിൽ നിന്ന് എറണാകുളത്തേക്ക് മാറ്റി സുപ്രിം കോടതി ഉത്തരവിട്ടിരുന്നു.ഇതിന് പിന്നാലെയാണ് സിബിഐ വീണ്ടും ഹർജി നൽകിയത്.പല തവണ കേസ് സുപ്രിം കോടതിക്ക് മുന്നിൽ എത്തിയിരുന്നെങ്കിലും വിവിധ കാരണങ്ങളാൽ മാറ്റി വച്ചിരുന്നു.കേസിലെ പ്രതി പ്രകാശനെ ഒന്നാം കക്ഷിയാക്കിയാണ് സിബിഐ ഹർജി.നേരത്തെ പി ജയരാജൻ ഉൾപ്പെടെയുള്ള പ്രതികൾക്ക് ഹൈക്കോടതി ജാമ്യം നൽകിയിരുന്നു

PREV
click me!

Recommended Stories

സത്യം, നീതി, നന്മ എല്ലാം മഹദ്‍വചനങ്ങളിൽ ഉറങ്ങുന്നു, എന്തും വിലയ്ക്കു വാങ്ങാം; വിമർശനവുമായി ശ്രീകുമാരൻ തമ്പി
ചേവായൂരില്‍ അറുപതു വയസുകാരിയെ ഫ്ലാറ്റില്‍ തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി