'നിയമസഭ ചേരുന്നതിനാൽ ഓർഡിനൻസ് അപ്രസക്തം', സർവകലാശാലകളിൽ നിയമലംഘനങ്ങൾ നടന്നതായി കോടതിയംഗീകരിച്ചു' : ഗവർണർ

Published : Nov 23, 2022, 12:03 PM ISTUpdated : Nov 23, 2022, 12:32 PM IST
'നിയമസഭ ചേരുന്നതിനാൽ ഓർഡിനൻസ് അപ്രസക്തം', സർവകലാശാലകളിൽ നിയമലംഘനങ്ങൾ നടന്നതായി കോടതിയംഗീകരിച്ചു' : ഗവർണർ

Synopsis

കേരളത്തിലെ സർവകലാശാലകളിൽ നിയമലംഘനങ്ങൾ നടന്നുവെന്നത് കോടതിയംഗീകരിച്ചുവെന്നും ഇനിയെല്ലാം കോടതി തീരുമാനിക്കുമെന്നും ഗവർണർ കൂട്ടിച്ചേർത്തു

ദില്ലി : നിയമസഭ ചേരാൻ തീരുമാനിച്ച സാഹചര്യത്തിൽ ഓർഡിനൻസ് അപ്രസക്തമായെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ദില്ലിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമ വിരുദ്ധമായ നടപടികൾ സർക്കാർ ചെയ്യുന്നത് സാധാരണമാകുകയാണെന്നും സഭ സമ്മേളിക്കുമ്പോൾ ചാൻസിലറെ നീക്കാനുള്ള ബിൽ കൊണ്ടുവരുമോയെന്നതിൽ തനിക്ക് വ്യക്തതയില്ലെന്നും അദ്ദേഹം പറഞ്ഞു.  

കേരളത്തിലെ സർവകലാശാലകളിൽ നിയമലംഘനങ്ങൾ നടന്നുവെന്നത് കോടതിയംഗീകരിച്ചുവെന്നും ഇനിയെല്ലാം കോടതി തീരുമാനിക്കുമെന്നും ഗവർണർ കൂട്ടിച്ചേർത്തു. ഗവര്‍ണറുടെ അതിഥികള്‍ക്ക് സഞ്ചരിക്കാന്‍ ആറുമാസത്തേക്ക് മൂന്ന് ഇന്നോവ കാറുകള്‍ ആവശ്യപ്പെട്ട് പൊതുഭരണ വകുപ്പിനയച്ച കത്ത് പുറത്ത് വന്നതിനോടും ഗവർണർ പ്രതികരിച്ചു. കാറ് വാടകയ്ക്ക് ആവശ്യപ്പെട്ടത് വലിയ വിഷയമാകേണ്ടതല്ലെന്നാണ് ഗവർണറുടെ  നിലപാട്. വിഷയം ശ്രദ്ധയിൽപ്പെടുത്തിയ മാധ്യമ പ്രവർത്തകരോടും ഗവർണർ കയർത്തു. രാജ്ഭവനിൽ അതിഥികൾക്കായി ആവശ്യമെങ്കിൽ ഇനിയും കാറ് വിളിക്കുമെന്നും അതിഥികൾ  കാൽനടയായി വരുമോയെന്നും ഗവർണർ ചോദിച്ചു. കഴിഞ്ഞ ഒന്നര വർഷമായി രാജ് ഭവനിൽ എക്സ്ട്രാ കാറുകളില്ല. ആവശ്യം വന്നാൽ സർക്കാരിനോട് ചോദിക്കുമെന്നും അതിൽ ഒരു പ്രത്യേകതയുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

 'പോക്കറ്റടിക്കാരൻ പോക്കറ്റടിച്ച ശേഷം വഴിനീളെ കള്ളൻ വരുന്നു എന്ന് പറയും പോലെ'; ഗവർണർക്കെതിരെ ഡിവൈഎഫ്ഐ പ്രതിഷേധം

അതിനിടെ, സ‍ർക്കാർ ഉദ്യോഗസ്ഥർ രാജ് ഭവൻ മാർച്ചിൽ പങ്കെടുത്തതിൽ ഗവർണർ ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടി. ഗവ‍ർണക്കെതിരെ എൽഡിഎഫിൻെറ നേതൃത്വത്തിൽ നടത്തിയ രാജ് ഭവനിൽ മാർച്ചിൽ സർക്കാർ ഉദ്യോഗസ്ഥർ പങ്കെടുത്തതിനെ കുറിച്ച് ബിജെപിയാണ് പരാതി നൽകിയത്. ഗവർണർക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് വിശദീകരണം തേടിയത്.  

'ജനങ്ങളുടെ നികുതിപ്പണം പാർട്ടിക്കാർക്ക് പെൻഷൻ നൽകുന്ന നയത്തെ കുറിച്ച് ഇടതുമുന്നണി സര്‍ക്കാര്‍ മറുപടി പറയണം'

 

 

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

എംപിമാർ മത്സരിക്കില്ല, മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഉയര്‍ത്തിക്കാട്ടില്ലെന്നും തീരുമാനം; കോൺ​ഗ്രസ് യോ​ഗത്തിൽ നിന്ന് വിട്ടുനിന്ന് ശശിതരൂർ
പ്രധാനമന്ത്രിയുടെ സന്ദർശനം: തിരുവനന്തപുരം മേയറെ സ്വീകരണ പരിപാടിയിൽ നിന്ന് ഒഴിവാക്കിയത് പ്രതിഷേധാർഹമെന്ന് മന്ത്രി വി ശിവൻകുട്ടി