
തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിലെ ആള്‍മാറാട്ട സംഭവത്തില്‍ എസ്എഫ്‌ഐ നേതാവ് എ വിശാഖിനെയും സസ്‌പെന്‍ഡ് ചെയ്തു. പുതിയ പ്രിന്‍സിപ്പല്‍ ഡോ.എന്‍ കെ നിഷാദാണ് നടപടി സ്വീകരിച്ചത്.
പ്രിന്‍സിപ്പലായിരുന്ന ജിജെ ഷൈജുവിനെ മാനേജ്‌മെന്റ് നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. കേരള സര്‍വ്വകലാശാല നിര്‍ദേശത്തിന് പിന്നാലെയാണ് ഷൈജുവിനെതിരെ നടപടി സ്വീകരിച്ചത്. സര്‍വ്വകലാശാല രജിസ്ട്രാറുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഷൈജു, വിശാഖ് എന്നിവര്‍ക്കെതിരെ പൊലീസ് ക്രിമിനല്‍ കേസെടുത്തിരുന്നു. ഷൈജുവിനെ ഒന്നാം പ്രതിയാക്കിയും വിശാഖിനെ രണ്ടാം പ്രതിയാക്കിയുമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.. ആള്‍മാറാട്ടം, വ്യാജരേഖ ചമക്കല്‍ തുടങ്ങിയ കുറ്റത്തിനാണ് കേരള സര്‍വ്വകലാശാല നല്‍കിയ പരാതിയിലെ കേസ്. അന്വേഷണത്തിന്റെ ഭാഗമായി കോളേജില്‍ നിന്ന് തെരഞ്ഞെടുപ്പ് രേഖകളും പൊലീസ് ശേഖരിക്കും. ഇതിന് ശേഷം ഷൈജു, വിശാഖ് എന്നിവരില്‍ നിന്ന് മൊഴിയെടുക്കാനാണ് തീരുമാനം. ഇതിനിടെ സംഭവത്തില്‍ പങ്കില്ലെന്നും സംഭവം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് എംഎല്‍എമാരായ ഐബി സതീഷും ജി സ്റ്റീഫനും സിപിഐഎം നേതൃത്വത്തിന് കത്ത് നല്‍കിയിട്ടുണ്ട്.
എഐ ക്യാമറ: 'വിഐപി' നിയമലംഘകരും പിഴ ഒടുക്കേണ്ടിവരുമെന്ന് മോട്ടോർ വാഹന വകുപ്പ്