' പ്രതി അജ്ഞാതന്‍' പൊലീസ് ഉദ്യോഗസ്ഥന്‍റെ കാര്‍ സ്കൂട്ടറിലിടിച്ച് നിര്‍ത്താതെ പോയ സംഭവത്തില്‍ ഒടുവില്‍ കേസ്

Published : May 22, 2023, 02:33 PM ISTUpdated : May 22, 2023, 03:00 PM IST
' പ്രതി അജ്ഞാതന്‍' പൊലീസ് ഉദ്യോഗസ്ഥന്‍റെ കാര്‍ സ്കൂട്ടറിലിടിച്ച് നിര്‍ത്താതെ പോയ സംഭവത്തില്‍  ഒടുവില്‍ കേസ്

Synopsis

വാഹന നമ്പര്‍ മാത്രമേ എഫ് ഐ.ആറില്‍ രേഖപെടുത്തിയിട്ടുള്ളൂ.അപകടത്തില്‍ പിരിക്കേറ്റ മട്ടാഞ്ചേരി സ്വദേശി വിമല്‍  നൽകിയ പരാതിയിൽ പൊലീസ് നടപടികള്‍ വൈകുന്നതിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു

കൊച്ചി: കൊച്ചിയിൽ വാഹനാപകടത്തിന് ശേഷം പൊലീസ് ഉദ്യോഗസ്ഥൻ സഞ്ചരിച്ച വാഹനം നിർത്താതെ പോയെന്ന പരാതിയിൽ ഒടുവില്‍ പൊലീസ് കേസെടുത്തു. പ്രതി അജ്ഞാതൻ എന്ന് രേഖപെടുത്തിയാണ്  തോപ്പുംപടി പൊലീസ് കേസെടുത്തിരിക്കുന്നത്. വാഹന നമ്പര്‍ മാത്രമേ എഫ് ഐ.ആറില്‍ രേഖപെടുത്തിയിട്ടുള്ളൂ. അപകടത്തില്‍ പരിക്കേറ്റ മട്ടാഞ്ചേരി സ്വദേശി വിമല്‍  നൽകിയ പരാതിയിൽ പൊലീസ് നടപടികള്‍ വൈകുന്നതിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. കടവന്ത്ര എസ് എച്ച് ഒ മനുരാജിനെ കേസില്‍ നിന്ന് ഒഴിവാക്കാൻ പൊലീസ് ശ്രമിക്കുന്നുവെന്ന ആരോപണവും ഉയര്‍ന്നിരുന്നു.

 

മെയ് 18ന് രാത്രിയിലാണ് അപകടം നടന്നത്.കടവന്ത്ര എസ്എച്ച്ഒയുെ വനിതഡോക്ടര്‍ സുഹൃത്തും സഞ്ചരിച്ച കാര്‍ ഹാര്‍ബര്‍ പാലത്തില്‍ സ്കൂട്ടര്‍ യാത്രികനെ ഇടിച്ച് തെറിപ്പിച്ച ശേഷം നിര്‍ത്താതെ കടന്നുകളയുകയായിരുന്നു.രണ്ട് കിലോമീറ്റര്‍ അകലെയാണ് കാര്‍ നിര്‍ത്തിയത്.വിവരമറഞ്ഞ് സ്ഥലത്തെത്തിയ പൊലീസുകാര്‍, എസ്എച്ച്ഓയുടെ വാഹനമാണെന്നറിഞ്ഞതോടെ സ്ഥലം വിടുകയായിരുന്നു പൊലീസിന്‍റെ ഒത്തുകളി മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നതോടെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അപകടം ഉണ്ടാക്കിയ വാഹനത്തിന്‍റെ നമ്പര്‍ മാത്രം വച്ചാണ് കേസെടുത്തിരിക്കുന്നത്. അപകടകരമായി വാഹനമോടിച്ചതിനും പരിക്കേല്‍പ്പിച്ചതിനുമാണ് കേസ്.

 

PREV
click me!

Recommended Stories

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം