കായംകുളത്ത് ലഹരിവേട്ട; 13.43 കിലോ കഞ്ചാവുമായി സ്ഥിരം കുറ്റവാളി അറസ്റ്റില്‍, പിടികൂടിയത് നിരവധി കേസുകളിലെ പ്രതിയെ

Published : Oct 13, 2026, 01:30 AM IST
kayamkulam drug bust habitual offender arrested with 13 kg ganja

Synopsis

ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി കായംകുളം പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിൽ 13.43 കിലോ കഞ്ചാവുമായി സ്ഥിരം കുറ്റവാളി പിടിയിലായി

കായംകുളം: ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി കായംകുളം പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിൽ 13.43 കിലോ കഞ്ചാവുമായി സ്ഥിരം കുറ്റവാളി പിടിയിലായി. നിരവധി ക്രിമിനൽ, എൻഡിപിഎസ് കേസുകളിൽ പ്രതിയായ കൃഷ്ണപുരം മനക്കാട്ട് ചിറയിൽ വീട്ടിൽ അൻഷാദ് (31) ആണ് അറസ്റ്റിലായത്. ഒക്ടോബർ 11-ന് രാത്രി 11.30-ഓടെ കൃഷ്ണപുരം തോട്ടുകരയിൽ വെച്ച് സ്കൂട്ടറിൽ പ്ലാസ്റ്റിക് ചാക്കിലാക്കി കടത്തുകയായിരുന്ന കഞ്ചാവുമായാണ് ഇയാൾ പിടിയിലായത്. നർക്കോട്ടിക് സെൽ ഡിവൈഎസ്പി ബി പങ്കജാക്ഷൻ, നർക്കോട്ടിക് സെൽ ഇൻസ്പെക്ടർ ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും, കായംകുളം ഡിവൈഎസ്പി രാജപ്പൻ റാവുത്തറിന്‍റെ നേതൃത്വത്തിലുള്ള എസ്ഐ സജിത്ത്മോൻ ഉൾപ്പെട്ട കായംകുളം പോലീസും ചേർന്നാണ് പ്രതിയെ അതിവിദഗ്ധമായി പിടികൂടിയത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വളഞ്ഞിട്ട് ക്രൂരമായി തല്ലിച്ചതച്ചത് സ്വന്തം കോളേജിലെ വിദ്യാര്‍ത്ഥികളെ, പ്രകോപനമായത് ഇന്‍സ്റ്റഗ്രാം പോസ്റ്റ്
ഹോവർ ക്രാഫ്ടുകൾ തലസ്ഥാനത്തിന്‍റെ തീരത്ത്, കാണാൻ അടിമലത്തുറയിൽ എത്തുന്നത് നൂറുകണക്കിനാളുകൾ