യു പ്രതിഭയെ പിന്നിലാക്കി എം ലിജു; കായംകുളത്ത് യുഡിഎഫിന് വൻ ജയം

Published : May 04, 2026, 04:54 PM IST
m liju

Synopsis

എൽഡിഎഫ് സ്ഥാനാർത്ഥിയായ അഡ്വ. യു പ്രതിഭ 77,348 വോട്ടുകൾക്കായിരുന്നു 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ വിജയിച്ചത്. യുഡിഎഫിന്റെ അരിത ബാബു 71,050 വോട്ടുകൾ (44.06%) നേടി മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തിരുന്നു.

കായംകുളം : 2026 നിയമസഭാ തെരഞ്ഞെടുപ്പിൽ കായംകുളം നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി എം. ലിജുവിന് വിജയം. 76651 വോട്ടുകൾ നേടിയാണ് യുഡിഎഫ് സ്ഥാനാർത്ഥി എം. ലിജു വിജയിച്ചത്. പ്രധാന എതിരാളികളായ എൽഡിഎഫ് സ്ഥാനാർഥി യു. പ്രതിഭയ്ക്ക് 61079 വോട്ടുകളും, ബിഡിജെഎസ് സ്ഥാനാർഥി തമ്പി മേട്ടുതറയ്ക്ക് 16973 വോട്ടുകളും നേടി.

കായംകുളം മുനിസിപ്പാലിറ്റി, കാർത്തികപ്പള്ളീ താലൂക്കിലെ ദേവികുളങ്ങര, കണ്ടല്ലൂർ, കൃഷ്ണപുരം, പത്തിയൂർ എന്നീ പഞ്ചായത്തുകളും; മവേലിക്കര താലൂക്കിൽ ഉൾപ്പെടുന്ന ഭരണിക്കാവ്, ചെട്ടികുളങ്ങര എന്നീ പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് കായംകുളം നിയമസഭാമണ്ഡലം.

എൽഡിഎഫ് സ്ഥാനാർത്ഥിയായ അഡ്വ. യു പ്രതിഭ 77,348 വോട്ടുകൾക്കായിരുന്നു 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ വിജയിച്ചിരുന്നത്. യുഡിഎഫിന്റെ അരിത ബാബു 71,050 വോട്ടുകൾ (44.06%) നേടി മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തിരുന്നു. ഇഞ്ചോടിഞ്ച് പോരാട്ടം തന്നെയായിരുന്നു 2021ലെ തെരഞ്ഞെടുപ്പിൽ നടന്നത്. 6,298 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു യു പ്രതിഭ വിജയിച്ചിരുന്നത്. ബിഡിജെഎസ് സ്ഥാനാർത്ഥിയായിരുന്ന പ്രദീപിലാൽ 11,413 വോട്ടുകളായിരുന്നു നേടിയിരുന്നത്. 2016-ൽ 11,857 വോട്ടുകൾക്കായിരുന്നു യു പ്രതിഭ മണ്ഡലത്തിൽ വിജയിച്ചിരുന്നത്.

കഴിഞ്ഞ പത്തു വർഷമായി എൽഡിഎഫിന്റെ കയ്യിലിരിക്കുന്ന മണ്ഡലമാണ് കായംകുളം ഇക്കുറി പിടിച്ചെടുക്കുമെന്ന് യുഡിഎഫും, ശക്തരാവാൻ എൻഡിഎയും എത്തിയതോടെ വാശിയേറിയ പോരാട്ടത്തിനായിരുന്നു സാക്ഷ്യം വഹിച്ചത്. യുഡിഎഫ് കൺവീനർ നടത്തിയ സ്ത്രീ വിരുദ്ധ പ്രസ്താവനയും, വികസന രാഷ്ട്രീയവും, താലൂക്ക് രൂപീകരണം, ചെട്ടികുളങ്ങര ടൗൺഷിപ്പ്,മുനമ്പൽ പാലത്തിന്റെ പണി, മറ്റ് അടിസ്ഥാന സൗകര്യം തുടങ്ങിയ പ്രശ്നങ്ങൾ ഇക്കുറി മണ്ഡലത്തിൽ ചർച്ചായിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വാടിത്തളർന്നില്ല, വിരിഞ്ഞത് മൂന്ന് താമര; അവസാന ലാപ്പിൽ കളംപിടിച്ച് വി മുരളീധരന്‍റെ സർപ്രൈസ്
മങ്കടയില്‍ മാറ്റമില്ല, വന്‍ഭൂരിപക്ഷത്തില്‍ വിജയിച്ച് മഞ്ഞളാംകുഴി അലി