
കൊച്ചി: ഒരു വശത്ത് പുതിയ കെട്ടിടത്തിന്റെ തേപ്പ് പണി നടക്കുന്നു, അതിന് ഒപ്പം തന്നെ അതേ സ്ഥലത്ത് പെയിന്റിംഗും നടക്കുന്നു. കോമഡി സിനിമയിലെ ദൃശ്യങ്ങളല്ല. കായംകുളം താലൂക്ക് ആശുപത്രി കെട്ടിട നിർമ്മാണ സ്ഥലത്ത് നിന്നുള്ള ഒറിജിനൽ ദൃശ്യങ്ങളാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഈ ദൃശ്യങ്ങളാണ്. ഭരണം അവസാനിക്കുന്നതിന് മുമ്പ് 'ഉദ്ഘാടനം' ചെയ്തു തീർക്കാനുള്ള രാഷ്ട്രീയ നേതാക്കളുടെ നെട്ടോട്ടത്തിന്റെ നേർ സാക്ഷിയാണ് ഈ ദൃശ്യങ്ങളെന്നാണ് പ്രതിപക്ഷ ആരോപണം.
യു പ്രതിഭാ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 70 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമിക്കുന്നത്. തേപ്പ് പണി നടക്കുന്നതിനൊപ്പം തന്നെ പെയിന്റിംഗ് കൂടി ചെയ്യുന്നത് അശാസ്ത്രീയവും കെട്ടിടത്തിന് ബലക്ഷയമുണ്ടാക്കുന്നതുമാണെന്നിരിക്കെയാണ് ഈ പരിപാടി.
'തേപ്പിനൊപ്പം പെയിന്‍റടി' ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി എത്തി നിർമ്മാണം തടഞ്ഞു. തിടുക്കപ്പെട്ട് ഉദ്ഘാടനം നടത്താനാണ് രണ്ട് ജോലികളും ഒരുമിച്ച് ചെയ്യുന്നതെന്നും കൃത്യമായ മേൽനോട്ടമില്ലാതെ അശാസ്ത്രീയമായാണ് കെട്ടിട നിർമ്മാണം നടക്കുന്നതെന്നുമാണ് യൂത്ത് കോൺഗ്രസ് ആരോപണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam