കായംകുളം താലൂക്ക് ആശുപത്രിയിൽ അക്രമി സംഘങ്ങളുടെ ഏറ്റുമുട്ടൽ: സ്റ്റാഫ് നഴ്സിന് പരിക്ക്

Published : Sep 06, 2026, 12:20 PM IST
Kayamkulam Taluk Hospital Clash Staff Nurse Injured

Synopsis

കായംകുളം താലൂക്ക് ആശുപത്രിയിൽ അക്രമി സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ സ്റ്റാഫ് നഴ്സിന് പരിക്കേറ്റു.ആക്രമണത്തിനിടയിൽ അക്രമി സംഘം ഓപ്പറേഷൻ തിയേറ്ററിന്റെ ഗ്ലാസ് ഡോറും അടിച്ചു തകർത്തു

കായംകുളം : കായംകുളം താലൂക്ക് ആശുപത്രിയിൽ അക്രമി സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ സ്റ്റാഫ് നഴ്സിന് പരിക്കേറ്റു. ഇന്നലെ രാത്രിയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. പ്രദേശത്തെ കെ.ടി.ഡി.സി ബിയർ പാർലറിലുണ്ടായ തല്ലിനെ തുടർന്ന് പരിക്കേറ്റ ഇരുവിഭാഗം ആളുകൾ ഒരേസമയത്ത് ചികിത്സയ്ക്കായി താലൂക്ക് ആശുപത്രിയിൽ എത്തുകയായിരുന്നു.

തുടർന്ന് ഇവരെ പ്രാഥമിക ശുശ്രൂഷയ്ക്കായി മിനി ഓപ്പറേഷൻ തിയേറ്ററിലേക്ക് മാറ്റി. ഇവിടെ വെച്ച് ഡോക്ടറും മറ്റ് ആശുപത്രി ജീവനക്കാരും ചേർന്ന് ഇവരെ പരിശോധിക്കുന്നതിനിടെ ഇരുകൂട്ടരും വീണ്ടും പ്രകോപിതരാവുകയും പരസ്പരം ഏറ്റുമുട്ടുകയുമായിരുന്നു. ആശുപത്രി ജീവനക്കാരുടെ മുന്നിൽ വെച്ചുണ്ടായ ഈ സംഘർഷത്തിനിടയിലാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റാഫ് നഴ്സ് ഷൈനിക്ക് നേരെയും ആക്രമണമുണ്ടായത്.

സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ സമരത്തിലേക്ക്

ആക്രമണത്തിനിടയിൽ അക്രമി സംഘം ഓപ്പറേഷൻ തിയേറ്ററിന്റെ ഗ്ലാസ് ഡോറും അടിച്ചു തകർത്തു. ആശുപത്രിയിൽ അതിക്രമം അഴിച്ചുവിട്ട സംഘത്തിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഡ്യൂട്ടി സമയത്ത് ആരോഗ്യ പ്രവർത്തകർക്ക് സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് ജീവനക്കാർ രംഗത്തെത്തിയിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മധ്യപ്രദേശിലെ സാഗറിൽ വ്യാജമദ്യം കഴിച്ച് ഒൻപതുപേർ മരിച്ചു, നിരവധി ആളുകൾ ആശുപത്രിയിൽ; അന്വേഷണം ആരംഭിച്ചു
മുഖ്യമന്ത്രി വി ഡി സതീശൻ ഇന്ന് ദില്ലിയിലെത്തും; രാഹുൽ ഗാന്ധിയേയും കാണും, പാർട്ടി,സർക്കാർ വിഷയങ്ങൾ ചർച്ചയായേക്കും