
തിരുവനന്തപുരം: ഇരുചക്ര വാഹനത്തിന് പിന്നിലിരുന്ന് ഡ്രൈവ് ചെയ്യുന്നയാളോട് സംസാരിക്കുന്നത് തടയാനുള്ള നടപടി അപ്രായോഗികമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. ചില ഉദ്യോഗസ്ഥരുടെ ബുദ്ധിയിൽ നിന്നുണ്ടാകുന്ന സർക്കുലറാണിത്. നടപ്പാക്കാൻ ബുദ്ധിമുട്ടാണെന്ന് മാത്രമല്ല, പ്രായോഗികവുമല്ല. മന്ത്രിയെന്ന നിലയിൽ താൻ ഇക്കാര്യം അറിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ജോയിന്റ് ട്രാൻസ്പോർട്ട് കമ്മിഷണറാണ് സർക്കുലർ ഇറക്കിയത്.
Read More... ദേശീയപാത നിർമാണത്തിന്റെ പേരിൽ അശാസ്ത്രീയ മണ്ണെടുപ്പ്, ഇരയായത് 85കാരി; കേന്ദ്രമന്ത്രിയെ വിവരം ധരിപ്പിച്ച് എംപി
ഇരുചക്ര വാഹനം ഓടിക്കുന്നയാളുടെ ശ്രദ്ധ മാറ്റുന്ന തരത്തിൽ പിന്നിലെ സീറ്റിൽ ഇരിക്കുന്നയാൾ സംസാരിച്ചാൽ പിഴയുൾപ്പെടെ നടപടിയെടുക്കണമെന്നായിരുന്നു സർക്കുലറിലെ നിർദേശം. ഇരുവരും ഹെൽമറ്റ് ധരിച്ച ശേഷമുള്ള സംസാരം ഓടിക്കുന്നയാളുടെ ശ്രദ്ധ മാറ്റുമെന്നും അപകടങ്ങൾക്ക് കാരണമാകുമെന്നും സർക്കുലറിൽ പറഞ്ഞിരുന്നു. എന്നാൽ, ഇത് നടപ്പാക്കാൻ ബുദ്ധിമുട്ടുള്ള കാര്യമാണെന്നായിരുന്നു എംവിഡി ഉദ്യോഗസ്ഥരുടെ നിലപാട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam