ചരിത്ര നേട്ടവുമായി കെഎസ്ആര്‍ടിസി, ഒറ്റ ദിവസം കൊണ്ട് 10.19 കോടി രൂപ വരുമാനം; ജീവനക്കാർക്ക് നന്ദി പറഞ്ഞ് മന്ത്രി

Published : Sep 09, 2025, 01:26 PM IST
ganesh kumar

Synopsis

ശബരിമല സീസണിൽ നേടിയ ഓപ്പറേറ്റിംഗ് റവന്യു ആയ 9.22 കോടി രൂപ എന്ന നേട്ടത്തെ ആണ് ഇപ്പോൾ മറികടന്നത്.

തിരുവനന്തപുരം: കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ (KSRTC) ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാന നേട്ടം ( ഓപ്പറേറ്റിംഗ് റവന്യു ) കൈവരിച്ചു. 2025 സെപ്റ്റംബര്‍ 8-ാം തീയതിയാണ് എക്കാലത്തെയും മികച്ച പ്രതിദിന ടിക്കറ്റ് വരുമാനമായ 10.19 കോടി രൂപ കെഎസ്ആര്‍ടിസി നേടിയത്. ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. മുൻപ് 2024 ഡിസംബർ 23 ന് ശബരിമല സീസണിൽ നേടിയ ഓപ്പറേറ്റിംഗ് റവന്യു ആയ 9.22 കോടി രൂപ എന്ന നേട്ടത്തെ ആണ് ഇപ്പോൾ മറികടന്നത്.

ചരിത്രം നേട്ടം കൈവരിക്കാനായതിൽ മന്ത്രി ജീവനക്കാർക്ക് നന്ദി പറഞ്ഞു. ഇപ്പോൾ നമ്മൾ നേടിയില്ലെങ്കിൽ പിന്നെ എപ്പോഴാണ്. എന്റെ പ്രിയപ്പെട്ട ജീവനക്കാർക്ക് നന്ദി, അഭിനന്ദനങ്ങൾ- മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. 14.09.2024 ലെ ഓണം സമയത്ത് നേടിയ ഏറ്റവും കൂടിയ വരുമാനമായ 8.29 കോടി രൂപയായിരുന്നു ഇതുവരെ ഓണക്കാല സർവ്വകാല റെക്കോഡ്. 4607 ബസ്സുകൾ ആണ് ഓപ്പറേറ്റ് ചെയ്ത് വരുമാനം ലഭ്യമാക്കിയത്. ഇത് മുൻ റെക്കോഡ് വരുമാനം നേടിയ 23.12.2024 ൽ 4567 ആയിരുന്നു.

കെഎസ്ആർടിസി സിഎംഎഡി മുതൽ മുഴുവൻ ജീവനക്കാരുടെയും ഒരുമിച്ചുള്ള അക്ഷീണ പരിശ്രമമാണ് പലപ്പോഴും അപ്രാപ്യമെന്ന് കരുതിയിരുന്ന ലക്ഷ്യം യാഥാർഥ്യമാക്കാനായതെന്ന് ഗണേഷ് കുമാർ പറഞ്ഞു. പുതിയ ബസുകളുടെ വരവും, ഡിജിറ്റൽ പേയ്മെന്റ്, ട്രാവൽ കാർഡ്, ചലോ ആപ്പ് തുടങ്ങി കെഎസ്ആർടിസിയിൽ കൊണ്ടുവന്ന നിരവധി മാറ്റങ്ങളും സേവനങ്ങളിൽ കൊണ്ടുവന്ന ഗുണപരമായ മാറ്റങ്ങളും യാത്രക്കാർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്.

കെഎസ്ആർടിസിയുടെ അഭിമാനകരമായ ഈ നേട്ടത്തിനായി, ഓരോ ഘട്ടത്തിലും അകമഴിഞ്ഞ പിന്തുണ നൽകിയ മുഖ്യമന്ത്രി പിണറായി വിജയൻ, ധനകാര്യ മന്ത്രി, സമർപ്പിതമായി പ്രവർത്തിച്ച മുഴുവൻ ജീവനക്കാർ, കെഎസ്ആർടിസിയോട് വിശ്വാസ്യത പുലർത്തിയ യാത്രക്കാർ , എല്ലാ പ്രവർത്തനങ്ങളിലും നേതൃത്വം നൽകിയ കെഎസ്ആർടിസി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ഡോ. പിഎസ പ്രമോജ് ശങ്കർ തുടങ്ങി ഈ കൂട്ടായ പ്രവർത്തനങ്ങളിൽ പങ്കാളിയായ മുഴുവൻ പേരോടുള്ള നന്ദിയും സന്തോഷവും ഈ വേളയിൽ പങ്കുവയ്ക്കുന്നുവെന്ന് കെബി ഗണേഷ് കുമാർ പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം