'കോൺഗ്രസും ലീഗും വല്യേട്ടൻ കളിക്കുന്നു': കാസർകോട് ജോസഫ് വിഭാഗം ഒറ്റയ്ക്ക് മത്സരിക്കും

Published : Nov 14, 2020, 05:01 PM IST
'കോൺഗ്രസും ലീഗും വല്യേട്ടൻ കളിക്കുന്നു': കാസർകോട്  ജോസഫ് വിഭാഗം ഒറ്റയ്ക്ക് മത്സരിക്കും

Synopsis

കോൺഗ്രസും മുസ്‌ലിം ലീഗും വല്യേട്ടൻ കളിക്കുന്നുവെന്ന്  ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റ്‌ വിമർശിച്ചു. 

കാസർകോട്: കോൺഗ്രസിനും മുസ്ലിം ലീഗിനുമെതിരെ ശക്തമായ വിമർശനവുമായി ഘടക കക്ഷിയായ കേരള കോൺഗ്രസ് ജോസഫ് വിഭാഗം. കാസർകോട് ജില്ലയിൽ സീറ്റ് വിഭജനം നടത്തിയപ്പോൾ സിറ്റിങ് സീറ്റുകൾ പോലും നൽകിയില്ലെന്നാണ് പരാതി. ഇതോടെ ഒറ്റയ്ക്ക് മൽസരിക്കാനാണ് പാർട്ടി നേതാക്കൾ തീരുമാനിച്ചിരിക്കുന്നത്.  

കോൺഗ്രസും മുസ്‌ലിം ലീഗും വല്യേട്ടൻ കളിക്കുന്നുവെന്ന്  ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റ്‌ വിമർശിച്ചു. പിജെ ജോസഫിന്റെ അനുവാദത്തോടെയാണ് ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ചതെന്നും ജെറ്റോ ജോസഫ് പറഞ്ഞു. ജില്ലയിൽ എൽഡിഎഫുമായി യാതൊരു നീക്കുപോക്കും ഉണ്ടാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

PREV
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്