
കണ്ണൂര്‍: കേരളത്തിൽ തന്‍റെ പേരിൽ ഗ്രൂപ്പ് സജീവമെന്ന പ്രചാരണം അടിസ്ഥാന രഹിതമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. സ്ഥാനാർത്ഥി നിർണയത്തിൽ ഹൈക്കമാൻഡ് ഇടപെടലുണ്ടാകില്ല. കേരളത്തിൽ അധികാരത്തിനായി സിപിഎം പച്ചയ്ക്ക് വർഗ്ഗീയത പറയുകയാണെന്നും കെ സി വേണുഗോപാൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതൽ സീറ്റെന്ന ലീഗിന്‍റെ ആവശ്യം ചർച്ചയിലൂടെ തീരുമാനിക്കുമെന്ന് വേണുഗോപാൽ വ്യക്തമാക്കി. സോളാറിൽ സിബിഐ വന്നാൽ അന്വേഷണത്തെ തടസ്സപ്പെടുത്തില്ല. തനിക്കെതിരായ ലൈംഗിക ആരോപണം 2014 ൽ ജനം തള്ളിയതാണ്. രാഷ്ട്രീയ പ്രേരിതമായി പെരുമാറുമെന്ന പ്രതീക്ഷയിലാണ് സിബിഐയെ കേസ് ഏൽപ്പിച്ചതെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. എഐസിസിയിൽ അധ്യക്ഷനെ ചൊല്ലി ഭിന്നതയുണ്ടെന്നത് മാധ്യമ സൃഷ്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നൗഫല്‍ ബിൻ യൂസഫ് തയ്യാറാക്കിയ റിപ്പോര്‍ട്ട് കാണാം: