സുധാകരന് പിന്തുണ പ്രഖ്യാപിച്ച് കെ സി വേണു​ഗോപാലും വി ഡ‍ി സതീശനും;പാർട്ടി ദൗർബല്യങ്ങൾ തീർക്കാനുള്ള കരുത്തുണ്ട്

Web Desk   | Asianet News
Published : Sep 02, 2021, 01:12 PM IST
സുധാകരന് പിന്തുണ പ്രഖ്യാപിച്ച് കെ സി വേണു​ഗോപാലും വി ഡ‍ി സതീശനും;പാർട്ടി ദൗർബല്യങ്ങൾ തീർക്കാനുള്ള കരുത്തുണ്ട്

Synopsis

കണ്ണൂരിലെ കോൺഗ്രസുകാരൻ കേരളത്തിലെ കോൺഗ്രസിന് അഭിമാനമാണെന്നും എതിർപ്പുകൾ ഉന്നയിക്കുന്നവർ സ്വയം ലക്ഷ്മണരേഖ തീർക്കണമെന്നും കെ സി വേണു​ഗോപാൽ പറഞ്ഞു

കണ്ണൂർ: ഡി സി സി പുന:സംഘടനക്ക് പിന്നാലെ കെ സുധാകരന് പിന്തുണ പരസ്യമാക്കി കെ സി വേണു​ഗോപാലും പ്രതിപക്ഷ നേതാവ് വി ഡി സതീശനും. കെ.സുധാകരന് സർവ്വ സ്വാതന്ത്ര്യവും പൂർണ പിന്തുണയും നൽകുമെന്ന് കെ സി വേണു​ഗോപാൽ വ്യക്തമാക്കി. കേരളത്തിലെ കോൺഗ്രസിൻ്റെ ദൗർബല്യങ്ങൾ തീർക്കാനുള്ള കരുത്ത് സുധാകരനുണ്ട്. കണ്ണൂരിലെ കോൺഗ്രസുകാരൻ കേരളത്തിലെ കോൺഗ്രസിന് അഭിമാനമാണെന്നും എതിർപ്പുകൾ ഉന്നയിക്കുന്നവർ സ്വയം ലക്ഷ്മണരേഖ തീർക്കണമെന്നും കെ സി വേണു​ഗോപാൽ പറഞ്ഞു. 

കേരളത്തിലെ കോൺഗ്രസിൻ്റെ അവസാന വാക്ക് കെ സുധാകരനാണെന്നായിരുന്നു വി ഡി സതീശന്റെ നിലപാട്. കോൺഗ്രസിനെ സെമികേഡർ പാർട്ടിയാക്കാനുള്ള ശ്രമത്തിൽ എല്ലാവരും ഒപ്പം നിൽക്കണമെന്നും വി ഡി സതീശൻ പറഞ്ഞു

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പി.കെ ശശി ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി പറയാൻ സിപിഎം, രാഷ്ട്രീയ വിശദീകരണ യോഗം ഇന്ന്
കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടകൊല : ചെന്താമരക്ക് അനുകൂലമായി കൂറുമാറിയ സാക്ഷികളെല്ലാം ബന്ധുക്കൾ