
ദില്ലി: സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും പ്രവര്‍ത്തക സമിതിയുടെ പൂർണ പിന്തുണ പ്രഖ്യാപിച്ചെന്ന് കെ സി വേണുഗോപാല്‍. പാർട്ടിയെ ദുർബലപ്പെടുത്തുന്ന സമീപനം ആരിൽ നിന്നും ഉണ്ടാവരുത്. സോണിയ ഗാന്ധിയോട് എഐസിസി സമ്മേളനം വരെ തുടരണമെന്ന് അഭ്യർത്ഥിച്ചെന്നും കെ സി വേണഗോപാല്‍ പറഞ്ഞു. പ്രവര്‍ത്തക സമിതിയുടെ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസ് പ്രവർത്തകസമിതി യോഗത്തില്‍ 52 പേർ പങ്കെടുത്തു. സോണിയ ഗാന്ധി പാർട്ടിക്ക് നൽകിയ കത്തും, ചില നേതാക്കൾ സോണിയ ഗാന്ധിക്ക് നൽകിയ കത്തും പ്രവർത്തക സമിതി ചർച്ച ചെയ്തു. പാർട്ടിയിൽ പല അഭിപ്രായങ്ങളുണ്ടാകും പക്ഷേ, പാർട്ടി ഒറ്റക്കെട്ടാണെന്ന സന്ദേശം സോണിയ ഗാന്ധി നൽകിയതായി രൺദീപ് സിംഗ് സുർജേവാല പറഞ്ഞു. കത്തെഴുതിയ നേതാക്കൾക്കെതിരെ നടപടിയുണ്ടാകുമോ എന്ന ചോദ്യത്തിനായിരുന്നു സുർജേവാലയുടെ പ്രതികരണം. രാഹുൽ ഗാന്ധി തിരികെ വരണമെന്നത് ഭൂരിപക്ഷ വികാരമാണ്. അത് ഇന്നും ആവർത്തിച്ചുവെന്നും സുർജേ വാല മാധ്യമങ്ങളോട് പറഞ്ഞു. പാർട്ടി പുന:സംഘടന സോണിയ ഗാന്ധി നിശ്ചയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also Read: ഇടക്കാല അദ്ധ്യക്ഷ സ്ഥാനത്ത് സോണിയ തന്നെ തുടരണം; കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ പ്രമേയം
കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷയായി സോണിയ ഗാന്ധി തന്നെ തുടരണമെന്ന് പ്രവര്‍ത്തക സമിതി അറിയിച്ചു. പുതിയ പ്രസിഡന്‍റ് വരുംവരെ സോണിയ തുടരണമെന്ന് ആവശ്യപ്പെട്ട് സമിതിയില്‍ പ്രമേയം പാസാക്കി. എന്നാല്‍ പ്രസിഡന്‍റിനെ തെരഞ്ഞെടുക്കാന്‍ എഐസിസി സമ്മേളം വിളിക്കണമെന്ന് സോണിയ ഗാന്ധി ആവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam