
ദില്ലി: ആരോഗ്യ മന്ത്രി കെകെ ഷൈലജയ്ക്കെതിരായ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നടത്തിയ വിവാദ പ്രസ്താവനയില്‍ പ്രതികരണം പിന്നീടെന്ന് കെസി വേണുഗോപാൽ. തന്റെ പിസിസി പ്രസിഡന്‍റ് എന്താണ് പറഞ്ഞതെന്ന് നേരിട്ട് ചോദിക്കാതെ പ്രതികരണത്തിനില്ല. മുല്ലപ്പള്ളിയോട് വിവരങ്ങൾ ആരാഞ്ഞ ശേഷം പ്രതികരിക്കാമെന്നും കെ സി വേണുഗോപാൽ വ്യക്തമാക്കി.
"നിപ്പാ രാജകുമാരിക്ക് ശേഷം കൊവിഡ് റാണി"; ആരോഗ്യമന്ത്രിക്കെതിരെ മുല്ലപ്പള്ളി
ഇന്നലെയാണ് സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പേരിൽ ആരോഗ്യമന്ത്രി കെകെ ശൈലജയെ വിമര്‍ശിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്തെത്തിയത്. പ്രതിരോധ പ്രവര്‍ത്തനങ്ങളിൽ ഇടപെടൽ നടത്തുന്നതിന് പകരം പേരെടുക്കാൻ വേണ്ടിയുള്ള പരിശ്രമം മാത്രമാണ് ആരോഗ്യ മന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. 'നിപ്പാ രാജകുമാരി എന്ന പേരിന് ശേഷം കൊവിഡ് റാണി' എന്ന പദവിക്ക് വേണ്ടിയുള്ള മത്സരമാണ് ആരോഗ്യമന്ത്രി നടത്തുന്നതെന്നായിരുന്നു മുല്ലപ്പള്ളിയുടെ വിമര്‍ശനം. പരാമര്‍ശത്തിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്. അതേ സമയം പ്രതിഷേധം ഉയരുമ്പോഴും തിരുത്താനില്ലെന്ന നിലപാടിലാണ് മുല്ലപ്പള്ളി രാമചന്ദ്രൻ.
മുല്ലപ്പള്ളിയുടെ പരാമർശത്തിൽ കോൺഗ്രസ്സിലും രണ്ടഭിപ്രായമുണ്ട്. പ്രവാസി പ്രശ്നത്തിൽ കടുത്ത പ്രതിരോധത്തിലായ സർക്കാറിന് പ്രതിപക്ഷത്തെ അടിക്കാൻ അനാവശ്യമായി വടി നൽകിയെന്നാണ് ഒരു വിഭാഗം നേതാക്കളുടെ വിമർശനം. നേരത്തെ ആരോഗ്യമന്ത്രിക്കെതിരായ ചെന്നിത്തലയുടെ മീഡിയാ മാനിയ പരാമർശം തിരിച്ചടിയുണ്ടാക്കിയെന്നും പാർട്ടിയിലെ ഒരു വിഭാഗത്തിന് അഭിപ്രായമുണ്ടായിരുന്നു. അന്ന് മുതൽ വ്യക്തിപരമായ വിമർശനങ്ങൾ ഒഴിവാക്കി വിഷയങ്ങളിലൂന്നി സർക്കാറിനെ നേരിടണമെന്നായിരുന്നു കോൺഗ്രസ് തന്ത്രം. പാർട്ടി അധ്യക്ഷൻറെ വിവാദ പരാമർശം ആ നീക്കങ്ങൾ പൊളിച്ച് പ്രതിപക്ഷത്തെയാകെ പ്രതിരോധത്തിലാക്കി.
അതിഥി റോളിൽ പോലും മുല്ലപ്പള്ളി വന്നില്ല, കൂടെ നിന്നത് ഷൈലജ ടീച്ചർ: സിസ്റ്റർ ലിനിയുടെ ഭർത്താവ്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam