എം.ആർ. അജിത് കുമാറിനെ സർക്കാർ സംരക്ഷിക്കുന്നുവോ...? ചോദ്യത്തിൽ മറുപടിയുമായി കെ.സി. വേണു​ഗോപാൽ

Published : Jul 11, 2026, 04:28 PM IST
KC Venugopal

Synopsis

എംആർ അജിത് കുമാറാണ് കേസ് അട്ടിമറിച്ചതെന്ന റിപ്പോർട്ട് സർക്കാറിന് ലഭിച്ചിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. അജിത് കുമാറിനെതിരായ എസ്ഐടി റിപ്പോർട്ടില്‍ ഡിജിപി നിയമോപദേശം തേടി

ദില്ലി: ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസുമായി ബന്ധപ്പെട്ട് എഡിജിപി എം.ആർ. അജിത് കുമാറിനെ സംരക്ഷിക്കുന്നുവെന്ന ആരോപണം തള്ളി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ഏത് ഉന്നതനായാലും നിയമത്തിനു മുന്നിൽ വന്നിരിക്കുമെന്നും അന്വേഷണ റിപ്പോർട്ട് വന്നിട്ടില്ല എന്നാണ് താൻ മനസ്സിലാക്കുന്നതെന്നും കെസി വ്യക്തമാക്കി. അതേസമയം, ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻ തല്ലിച്ചതച്ച സംഭവത്തിലെ അന്വേഷണം പൂർത്തിയായിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. 

എംആർ അജിത് കുമാറാണ് കേസ് അട്ടിമറിച്ചതെന്ന റിപ്പോർട്ട് സർക്കാറിന് ലഭിച്ചിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. അജിത് കുമാറിനെതിരായ എസ്ഐടി റിപ്പോർട്ടില്‍ ഡിജിപി നിയമോപദേശം തേടി. റിപ്പോർട്ട് വൈകാതെ കൈമാറും. റിപ്പോർട്ട് ലഭിച്ചാൽ ഉടൻ നടപടിയുണ്ടാകുമെന്നാണ് ആഭ്യന്തരവകുപ്പ് പറയുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

രാഹുൽ ഗാന്ധിക്കും കെസി വേണുഗോപാലിനും ഒരഭിപ്രായം, എന്നിട്ടും യുഡിഎഫിൽ പോലും ചർച്ച ചെയ്യാതെ വിഴിഞ്ഞം ഓഹരി കൈമാറ്റം നടന്നതെങ്ങനെ? ചോദ്യങ്ങളുമായി ഐസക്
'നിങ്ങൾ ഇവിടെ ഈ വടിയും പിടിച്ച് നില്‍ക്കേണ്ടതില്ല', മാധ്യമപ്രവർത്തകരോട് ക്ഷുഭിതനായി പിണറായി വിജയൻ