'രാഹുൽ ​ഗാന്ധിയെ കുറ്റം പറഞ്ഞാൽ ബിജെപിക്ക് സുഖിക്കും'; ശശി തരൂരിന് മറുപടിയുമായി കെ സി വേണു​ഗോപാൽ; 'അമിത് ഷാ ഭീരുവിനെ പോലെ ഒളിച്ചോടുന്നു'

Published : Aug 09, 2026, 04:10 PM IST
kc venugopal shashi tharoor

Synopsis

ഇന്നലെ അലഹബാദിൽ നിറയെ വിദ്യാർഥികൾ എത്തി. കോട്ടയിലെ പരിപാടിയിലും നിറയെ ആളുകളുണ്ടായി. ഇതൊന്നും കാണാൻ അദ്ദേഹം എന്തുകൊണ്ട് തയ്യാറാകുന്നില്ല. അങ്ങനെയുള്ള പ്രസ്താവനകൾ തരൂർ എന്നല്ല ആരും നടത്തരുതെന്നും കെ.സി. വേണു​ഗോപാൽ പറഞ്ഞു.

ആലപ്പുഴ: ശശി തരൂരിന് മറുപടിയുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണു​ഗോപാൽ. രാഹുൽ ഗാന്ധിയെ കുറ്റം പറഞ്ഞാൽ ബിജെപിക്ക് സുഖിക്കുമെന്നായിരുന്നു കെ.സി. വേണു​ഗോപാലിന്റെ വിമർശനം. ഇന്നലെ അലഹബാദിൽ നിറയെ വിദ്യാർഥികൾ എത്തി. കോട്ടയിലെ പരിപാടിയിലും നിറയെ ആളുകളുണ്ടായി. ഇതൊന്നും കാണാൻ അദ്ദേഹം എന്തുകൊണ്ട് തയ്യാറാകുന്നില്ല. അങ്ങനെയുള്ള പ്രസ്താവനകൾ തരൂർ എന്നല്ല ആരും നടത്തരുതെന്നും കെ.സി. വേണു​ഗോപാൽ പറഞ്ഞു.

അമിത് ഷാ സഭയിലെത്തും വരെ സഭാനടപടികളുമായി സഹകരിക്കില്ലെന്നും കെ.സി. വേണു​ഗോപാൽ വ്യക്തമാക്കി. അമിത് ഷാ ഭീരുവിനെ പോലെ ഒളിച്ചോടുകയാണ്. മണ്ഡലപുനർ നിർണയവുമായി ബന്ധപ്പെട്ട ബില്ല് അവതരിപ്പിക്കുന്നതിന് മുൻപ് സർവകക്ഷി യോഗം വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എഫ്സിആർഎ ബില്ല് നടപ്പിലാക്കാൻ അനുവദിക്കില്ല. തന്റേടമുണ്ടെങ്കിൽ ആദ്യം നിയന്ത്രിക്കേണ്ടത് ആർഎസ്എസിനെയാണ്. ആർഎസ്എസ് ബന്ധമുള്ള സംഘടനകൾ വിദേശ ഫണ്ട് സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. വന്ദേമാതര വിവാദത്തിൽ പരസ്യപ്രതികരണത്തിനില്ലെന്നും ഇക്കാര്യം സംസ്ഥാന സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും എവിടെയെങ്കിലും പാകപിഴ ഉണ്ടായാൽ സർക്കാർ തിരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞദിവസമാണ് ശശി തരൂർ സിജെപി സമരവുമായി ബന്ധപ്പെട്ട് കോൺ​ഗ്രസിനെ വിമർശിച്ച് രം​ഗത്തെത്തിയത്. നീറ്റ് ക്രമക്കേടിൽ സിജെപി സമരങ്ങൾക്ക് ലഭിച്ച പിന്തുണ എന്തുകൊണ്ട് കോൺ​​ഗ്രസ് സമരങ്ങൾക്ക് കിട്ടിയില്ലെന്നത് പരിശോധിക്കണമെന്നായിരുന്നു ശശി തരൂരിന്റെ പ്രസ്താവന. ജെൻസീകളുടെ വിഷയം വലിയൊരു ജനകീയ മുന്നേറ്റമാക്കി മാറ്റാൻ പാർട്ടിക്ക് സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം, മുംബൈയിലെ ഒരു സംവാദപരിപാടിക്കിടെ പറഞ്ഞ കാര്യങ്ങൾ വിവാദമായതോടെ തന്റെ പരാമർശം വളച്ചൊടിച്ചതാണെന്ന് ശശി തരൂർ പറഞ്ഞു. താൻ നടത്തിയ സംഭാഷണത്തിലെ ഉള്ളടക്കം പാർട്ടിയെയോ നേതൃത്വത്തെയോ ആക്രമിച്ചതാണെന്ന മട്ടിൽ മാധ്യമങ്ങൾ വ്യാഖ്യാനിക്കുന്നത് ദുരുദ്ദേശ്യത്തോടെയാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സവർക്കറെ പുകഴ്ത്തി ചോദ്യാവലി തയാറാക്കിയ അധ്യാപകന് സസ്പെൻഷൻ; നടപടി വിദ്യാഭ്യാസ മന്ത്രിയുടെ നിർദേശത്തെ തുടർന്ന്
ഓഫീസിൽ വെച്ച് എലിവിഷം കഴിച്ചു; ചികിത്സയിലിരുന്ന കാസർകോട് കളക്ടറേറ്റിലെ സീനിയർ ക്ലർക്ക് മരിച്ചു