സാമ്പത്തിക പ്രതിസന്ധിയിൽ കേന്ദ്രത്തിനും പങ്ക്, വക്കാലത്ത് എടുക്കില്ല; സംസ്ഥാനം ചെലവ് ചുരുക്കണം: കെസി വേണുഗോപാൽ

Published : Nov 11, 2023, 11:38 AM IST
സാമ്പത്തിക പ്രതിസന്ധിയിൽ കേന്ദ്രത്തിനും പങ്ക്, വക്കാലത്ത് എടുക്കില്ല; സംസ്ഥാനം ചെലവ് ചുരുക്കണം: കെസി വേണുഗോപാൽ

Synopsis

കേരളത്തിന് കേന്ദ്ര സർക്കാരിൽ നിന്ന് പണം കിട്ടാൻ കോൺഗ്രസിന്റെ ശുപാർശ വേണോയെന്നും കെസി വേണുഗോപാൽ ചോദിച്ചു

കണ്ണൂർ: ആലപ്പുഴയിലെ കർഷകന്റെ ആത്മഹത്യ വേദനാജനകമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. കർഷകർ ചോദിക്കുന്നത് ഔദാര്യമല്ല, കൂലിയാണ്. അത് കൊടുക്കാൻ കഴിയില്ലെങ്കിൽ സർക്കാർ രാജിവച്ച് ഇറങ്ങിപ്പോകണം. സർക്കാരിന്റെ മുൻഗണന കേരളീയത്തിനാണെന്ന് പറഞ്ഞ അദ്ദേഹം സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയിൽ കേന്ദ്ര സർക്കാരിനും പങ്കുണ്ടെന്ന് കുറ്റപ്പെടുത്തി. എന്നാൽ കേന്ദ്രസർക്കാരിന്റെ വക്കാലത്ത് കോൺഗ്രസ് ഏറ്റെടുക്കില്ല. ആദ്യം സംസ്ഥാനം ചെലവ് ചുരുക്കണം. മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കേൾക്കും. കേന്ദ്ര സർക്കാരിൽ നിന്ന് പണം കിട്ടാൻ കോൺഗ്രസിന്റെ ശുപാർശ വേണോയെന്നും കെസി വേണുഗോപാൽ ചോദിച്ചു. കുട്ടനാട്ടിലെ കർഷക ആത്മഹത്യക്ക് ഉത്തരവാദി സംസ്ഥാന സർക്കാരാണെന്ന് കുറ്രപ്പെടുത്തിയ കെ മുരളീധരൻ മരിച്ചുപോയ കമ്യൂണിസ്റ്റ് നേതാക്കൾ തിരിച്ചുവന്നാൽ ഇവരെ ചാട്ടവാറുകൊണ്ട് അടിക്കുമെന്നും പറഞ്ഞു.

സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തിയാണ് പ്രതിപക്ഷ നേതാവ് വിഡി സതീശനും കൊച്ചിയിൽ സംസാരിച്ചത്. നെല്ല് സംഭരണത്തിൽ സർക്കാർ ദയനീയമായി പരാജയപെട്ടുവെന്നും സംസ്ഥാനം കർഷകരോട് കാണിക്കുന്നത് ക്രൂരമായ അവഗണനയാണെന്നും അദ്ദേഹം വിമർശിച്ചു. മുൻപ് വാറ്റ് സമ്പദ്രായം നടപ്പാക്കിയപ്പോഴും, ജിഎസ്‌ടി നടപ്പാക്കിയപ്പോഴും സംസ്ഥാനങ്ങൾക്ക് അഞ്ച് വർഷത്തേക്കാണ് നഷ്ടപരിഹാരം കിട്ടിയത്. ജനത്തെ കേരളം വിഡ്ഢികളാക്കരുതെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു.

നികുതി പിരിക്കാൻ ഉദ്യോഗസ്ഥർക്ക് കഴിയുന്നില്ലെന്നും വിഡി സതീശൻ വിമർശിച്ചു. നിയമ വിരുദ്ധ പ്രവർത്തി ചെയ്ത ജി എസ് ടി ഇന്റലിജൻസ് കമ്മീഷണർക്കെതിരെ നടപടി സ്വീകരിക്കണം. നികുതി പിരിക്കേണ്ട ഉദ്യോഗസ്ഥൻ കേരളീയത്തിന് സംഭാവന പിരിച്ചു. നൂറുകണക്കിന് കോടി രൂപയാണ് തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ നിന്നും സഹകരണ സ്ഥാപനങ്ങളിൽ നിന്നും നവകേരള സദസ്സിനായി പിരിക്കാൻ പോകുന്നത്. ഉദ്യോഗസ്ഥരെ കൊണ്ട് പണപ്പിരിവ് നടത്തി തെരഞ്ഞെടുപ്പ് പ്രവർത്തനം നടത്തുന്ന ആദ്യ സർക്കാരാണ് പിണറായി വിജയൻ സർക്കാരെന്നും വിഡി സതീശൻ കുറ്റപ്പെടുത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അടിയേറ്റ് ചിത്രപ്രിയ ബോധമറ്റതോടെ അലൻ ഓടിരക്ഷപെട്ടു; മൃതദേഹത്തിനരികിൽ കണ്ട വാച്ചിൽ ദുരൂഹത, കൂടുതൽ തെളിവ് ശേഖരിക്കുന്നുവെന്ന് പൊലീസ്
പുറത്താക്കിയിട്ടും രാഹുൽ പൊങ്ങിയപ്പോൾ പൂച്ചെണ്ടുമായി കോണ്‍ഗ്രസ് പ്രവർത്തകർ, വമ്പൻ സ്വീകരണം നൽകി; കോൺഗ്രസിലെ ഭിന്നത വ്യക്തം