
ആലപ്പുഴ: മുഖ്യമന്ത്രിയുടെ കോന്നിയിലെ പരാമർശത്തിനെതിരെ പ്രതികരിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. പരാജയം മുന്നിൽ കണ്ട് മുഖ്യമന്ത്രിക്ക് സമനില തെറ്റിയെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. കേരളത്തിൽ സിപിഎം, ബിജെപി അവിശുദ്ധ കൂട്ടുകെട്ട്. ഡീൽ ആരോപണം വെറുതെ ഉന്നയിച്ചയത് അല്ല. ചില മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ നോക്കിയാൽ ഇത് മനസ്സിലാകും. ശക്തി കേന്ദ്രങ്ങളിൽ ബിജെപി ശക്തരല്ലാത്ത സ്ഥാനാർഥികളെ നിർത്തി. കേന്ദ്രത്തിന് എതിരെ മുഖ്യമന്ത്രി ഒന്നും ചെയ്യില്ലെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
തെരഞ്ഞെടുപ്പ് കാലത്തെ ഏറ്റവും വലിയ അഴിമതിയാണ് ബാറുകളുടെ ലൈസൻസ് നീട്ടാനുള്ള തീരുമാനം. സർക്കാർ വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്താതെ ലൈസൻസ് പുതുക്കി കൊടുക്കുന്നു. ബാറുടമകളിൽ നിന്നും കോടിക്കണക്കിന് രൂപ വാങ്ങിയാണ് ഈ തീരുമാനം നടപ്പിലാക്കിയത്. അതേസമയം സിപിഎം തെരഞ്ഞെടുപ്പ് നടത്തുന്നത് ബാർ ഉടമകളുടെ പണം ഉപയോഗിച്ചെന്നും കെ സി വേണുഗോപാൽ ആരോപിച്ചു. ടൂറിസം വകുപ്പ് പരിശോധന നടക്കുമ്പോൾ അതിനെ അട്ടിമറിക്കുന്നു. എക്സൈസ് മന്ത്രി മറുപടി പറയണമെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam