നിയന്ത്രണം വിട്ട് കാർ ബൈക്കിലിടിച്ചു, ബൈക്ക് ഓട്ടോയിലിടിച്ച്, ഓട്ടോയാത്രക്കാരിയായ അധ്യാപികയ്ക്ക് ദാരുണാന്ത്യം

Published : Mar 24, 2026, 11:18 AM IST
accident death

Synopsis

നിയന്ത്രണം വിട്ട കാർ ബൈക്കിലിടിക്കുകയും ബൈക്ക് തൊട്ടടുത്തുണ്ടായിരുന്ന ഓട്ടോയിലി‍ടിച്ചാണ് ഓട്ടോയാത്രക്കാരിയായ അധ്യാപികയ്ക്ക് ദാരുണാന്ത്യം സംഭവിച്ചത്.

പാലക്കാട്: പാലക്കാട്‌ കോങ്ങാട് മാഞ്ചേരിക്കാവിൽ വാഹനാപകടത്തിൽ അധ്യാപിക മരിച്ചു. കുണ്ടളശ്ശേരി ഗവ. എൽ. പി. സ്കൂളിലെ അധ്യാപികയായ സുശീല (50) യാണ് മരിച്ചത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. മുണ്ടൂർ ചെർപ്പുളശ്ശേരി സംസ്ഥാന പാതയിൽ കോങ്ങാട് മാഞ്ചേരിക്കാവ് റോഡിലാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാർ ബൈക്കിലിടിക്കുകയും ബൈക്ക് തൊട്ടടുത്തുണ്ടായിരുന്ന ഓട്ടോയിലി‍ടിച്ചാണ് ഓട്ടോയാത്രക്കാരിയായ അധ്യാപികയ്ക്ക് ദാരുണാന്ത്യം സംഭവിച്ചത്. പ്രദേശത്തുണ്ടായിരുന്നവർ അധ്യാപികയെ ഉടനടി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബൈക്ക് യാത്രക്കാരനും അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വിജയിയെ തടയാൻ പുതിയ നീക്കം; ഇപിഎസിനെ മുഖ്യമന്ത്രി ആക്കണമെന്ന് എഎംഎംകെ ആവശ്യം
'പട നയിക്കാൻ സായുധ വിപ്ലവമല്ല നടന്നത്, പടച്ചട്ട ഇട്ടാരും ഇറങ്ങിയിട്ടുമില്ല'; ഓർമ്മ പുസ്തകത്തിന്‍റെ താളുകൾ തുറപ്പിക്കരുതെന്ന് അലോഷ്യസ് സേവ്യർ