
ഇടുക്കി: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണം ചൂടുപിടിക്കുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐക്കുമെതിരെ കടുത്ത പരിഹാസവുമായി എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. കോൺഗ്രസിന്റെ ശേഷി എന്താണെന്ന് തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ ഡിഫിക്കാർക്ക് മനസ്സിലാകുമെന്ന് അദ്ദേഹം പറഞ്ഞു. സിപഐഎമ്മിന്റെ യഥാർത്ഥ സ്ഥിതി അപ്പോൾ ബോധ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരാജയം ഉറപ്പായതോടെ മുഖ്യമന്ത്രിയുടെ സമനില തെറ്റിയിരിക്കുകയാണ്. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയാനുള്ള ബുദ്ധിപോലും അദ്ദേഹത്തിനില്ല. 'അരി എത്ര എന്ന് ചോദിക്കുമ്പോൾ പയർ അഞ്ഞാഴി' എന്ന മട്ടിലാണ് മുഖ്യമന്ത്രിയുടെ മറുപടികൾ. എല്ലാ കാര്യങ്ങളിലും സിപിഎമ്മും ബിജെപിയും തമ്മിൽ ഒത്തുകളി നടത്തുകയാണ്. ഈ ഒത്തുകളി എന്തിനാണെന്ന് കേരളത്തിലെ ജനങ്ങൾക്ക് കൃത്യമായി അറിയാം.
ശബരിമല സ്വർണ്ണക്കൊള്ള തെരഞ്ഞെടുപ്പിൽ സജീവ ചർച്ചയാക്കും. ഈ കേസിൽ കോൺഗ്രസിന് പങ്കുണ്ടെന്ന് വരുത്തിത്തീർക്കാനുള്ള സർക്കാർ നീക്കം പാളിപ്പോയി. കോൺഗ്രസിനെതിരെ വ്യാജ ആരോപണം ഉന്നയിച്ചതിന് മുഖ്യമന്ത്രി മാപ്പ് പറയണം. ഇടുക്കിയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും യുഡിഎഫ് തന്നെ ജയിക്കും. ഇത് വെറും പൊങ്ങച്ചമല്ല, ജനവികാരം തിരിച്ചറിഞ്ഞുള്ള ഉറപ്പാണെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam