പത്തേക്കർ ഭൂമിയിൽ 45 കോടി ചെലവഴിച്ച് നിർമാണം, മംഗലപുരത്ത് അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു

Published : Mar 14, 2026, 03:00 AM IST
kca cricket stadium mangalapuram mullassery inauguration march 16

Synopsis

കേരള ക്രിക്കറ്റ് അസോസിയേഷന്‍റെ ഉടമസ്ഥതയിൽ മംഗലപുരം മുല്ലശേരിയിൽ നിർമ്മിച്ച അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം ഉദ്ഘാടനത്തിനൊരുങ്ങുന്നു. മാർച്ച് 16ന് വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും

തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷന്‍റെ ഉടമസ്ഥതയിൽ മംഗലപുരം മുല്ലശേരിയിൽ നിർമ്മിച്ച അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം ഉദ്ഘാടനത്തിനൊരുങ്ങുന്നു. മാർച്ച് 16ന് വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. പത്തേക്കർ ഭൂമിയിൽ 45 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച ഈ സ്റ്റേഡിയത്തിൽ അന്താരാഷ്ട്ര നിലവാരമുള്ള ക്രിക്കറ്റ് ഗ്രൗണ്ട്, പവലിയൻ സമുച്ചയം, അത്യാധുനിക ഫ്ലഡ്‌ലൈറ്റ് സംവിധാനം എന്നിവയുൾപ്പെടെ മികച്ച സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. രാത്രികാല മത്സരങ്ങൾക്കായി സജ്ജീകരിച്ചിട്ടുള്ള അത്യാധുനിക എൽഇഡി ഫ്ലഡ്‌ലൈറ്റ് സംവിധാനത്തിന്‍റെ സ്വിച്ച് ഓൺ കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ നിർവഹിക്കും.

രാജ്യത്തെ പ്രമുഖ സ്റ്റേഡിയങ്ങളിൽ ഫ്ലഡ്‌ലൈറ്റ് ഒരുക്കിയിട്ടുള്ള സിഗ്നിഫൈ (ഫിലിപ്സ്) ആണ് ഇതിന്‍റെ നിർമ്മാണ കമ്പനി. രണ്ടാംഘട്ട വികസനത്തിന്‍റെ ഭാഗമായി ആരംഭിക്കുന്ന കെസിഎ സ്റ്റേറ്റ് അക്കാദമിയുടെ നിർമ്മാണോദ്ഘാടനം മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും. മഴയത്തും രാത്രിയിലും തടസ്സമില്ലാതെ പരിശീലനം നടത്താൻ കഴിയുന്ന ഇൻഡോർ ക്രിക്കറ്റ് പരിശീലന കേന്ദ്രത്തിന്‍റെ നിർമ്മാണോദ്ഘാടനം മന്ത്രി ജി.ആർ. അനിൽ നിർവഹിക്കും. കെസിഎഭാരവാഹികളും ജനപ്രതിനിധികളും പങ്കെടുക്കും.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഏക്കർ കണക്കിന് സ്ഥലത്ത് കഞ്ചാവ് കൃഷി, മൂന്ന് സഹോദരന്മാർ ഉൾപ്പെടെ എല്ലാവർക്കും കഞ്ചാവ് കച്ചവടം, കേരളത്തിലേക്ക് കഞ്ചാവ് എത്തിത്തിച്ചിരുന്നയാൾ പിടിയിൽ
84 കാരിയെ ആക്രമിച്ച് കൊലപ്പെടുത്തിയ നായയ്ക്ക് പേവിഷബാധ, തെളിഞ്ഞത് പരിശോധനയിൽ, നായയെ നാട്ടുകാർ തല്ലിക്കൊന്നു