ബിനീഷ് കോടിയേരിക്കെതിരെ ഉടൻ നടപടിയില്ലെന്ന് കേരളാ ക്രിക്കറ്റ് അസോസിയേഷൻ

By Web TeamFirst Published Oct 30, 2020, 4:48 PM IST
Highlights

കേരള ക്രിക്കറ്റ് അസോസിയേഷന്റെ കണ്ണൂരിൽ നിന്നുള്ള പ്രതിനിധിയാണ് ബിനീഷ് കോടിയേരി. 

ബെംഗ്ളൂരു: ബെംഗ്ളൂരു മയക്കുമരുന്ന് കേസിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിക്കെതിരെ ഉടൻ നടപടിയില്ലെന്ന് കേരളാ ക്രിക്കറ്റ് അസോസിയേഷൻ. ബിനീഷിനെ ജനറൽ ബോഡി അംഗത്വത്തിൽ നിന്ന് ഉടൻ മാറ്റില്ല. കേസ് എടുത്താൽ മാത്രം നടപടി എടുക്കാനാകില്ലെന്നാണ് ചട്ടമെന്നും സുപ്രീം കോടതി തീരുമാനിച്ച ബൈലോ ആണ് കെസിഎ യ്ക്കുള്ളതെന്നും കെസിഎ സെക്രട്ടറി പ്രതികരിച്ചു. കേരള ക്രിക്കറ്റ് അസോസിയേഷന്റെ കണ്ണൂരിൽ നിന്നുള്ള പ്രതിനിധിയാണ് ബിനീഷ് കോടിയേരി. 

ഇന്നലെയാണ് ബെംഗ്ളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്തത്. കേസിലെ രണ്ടാം പ്രതി മുഹമ്മദ് അനൂപിന്റെ സാമ്പത്തിക സ്രോതസ്സ് ബിനീഷാണെന്നു വ്യക്തമായ സാഹചര്യത്തിലായിരുന്നു  അറസ്റ്റ്. ബിനീഷ് കോടിയേരി തന്റെ ബോസാണെന്നു ബെംഗളൂരു മയക്കുമരുന്ന് കേസിലെ പ്രധാന പ്രതി അനൂപ് പറഞ്ഞതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. അനൂപ് തുടങ്ങിയ ഹോട്ടൽ ബിസിനസിന്റെ യഥാർത്ഥ ഉടമ ബിനീഷ് കൊടിയേരിയാണെന്നും അനൂപ് വെറും ബിനാമി മാത്രമാണെന്നും ഇഡി വാർത്താ കുറിപ്പിലൂടെയും വ്യക്തമാക്കി. കസ്റ്റഡിയിലുള്ള ബിനീഷിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. 

click me!