
കൊച്ചി: സർക്കാരിന്റെ മദ്യ നയങ്ങൾക്കെതിരെ കെസിബിസിയുടെ മദ്യവിരുദ്ധ സമിതി. മദ്യത്തിനെതിരെ വലിയ വാഗ്ദാനങ്ങൾ നൽകിയ സർക്കാർ അധികാരത്തിൽ എത്തിയപ്പോൾ എല്ലാം മറന്നെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി ചെയർമാൻ ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ ആരോപിച്ചു. സർക്കാരിനെതിരെ ശക്തമായി പട പൊരുതണമെന്നും റെമജിയോസ് ആവശ്യപ്പെട്ടു.
സംസ്ഥാനസർക്കാരിന്റെ മദ്യവർജനം എവിടെ വരെയായെന്ന് വ്യക്തമാക്കണം,മുന്നണികളുടെ പ്രകടനപത്രികയിൽ മദ്യഉപഭോഗത്തിനെതിരെ ഒരു വരിയെങ്കിലും ഉണ്ടാകണം. നിലവിൽ സംസ്ഥാനത്ത് മദ്യം ഒഴുകുന്ന സാഹചര്യമാണുള്ളത്. മദ്യനിരോധനത്തിനായുള്ള പോരാട്ടം തുടരുമെന്നും കെസിബിസി മദ്യവിരുദ്ധ സമിതി ചെയർമാൻ റെമിജിയോസ് ഇഞ്ചനാനിയിൽ വിശദമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam