
കൊച്ചി: കൊവിഡ് പ്രതിരോധത്തിൽ സംസ്ഥാന സർക്കാരിന് പിന്തുണയറിയിച്ച് കെസിബിസി രംഗത്തെത്തി. സംസ്ഥാന സർക്കാർ നിർദേശങ്ങൾ പാലിച്ച് സഭാംഗങ്ങൾ പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാകണമെന്ന് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ആവശ്യപ്പെട്ടു.
കത്തോലിക്ക സഭയുടെ ഉടമസ്ഥതയിലുള്ള ആശുപത്രികൾ സർക്കാർ നിർദേശങ്ങൾ അനുസരിച്ച് പ്രവർത്തിക്കും. ദേവാലയങ്ങളിൽ കൊവിഡ് മുൻകരുതലുകൾ പാലിക്കണമെന്നും കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ നിർദ്ദേശിച്ചു. കൊവിഡിന്റെ പശ്ചാത്തലത്തിൽ കത്തോലിക്ക സഭയും മറ്റ് സഭകളും മെയ് ഏഴാം തീയതി പ്രാർത്ഥനാ ദിനമായി ആചരിക്കുമെന്നും കെസിബിസി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.
ദേവാലയങ്ങളിൽ ആരാധനാ കർമ്മങ്ങൾ ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശങ്ങൾ പാലിച്ച് മാത്രം നടത്തണം. മഹാവിപത്തിന് നേരിടാൻ എല്ലാവരും തീക്ഷ്ണമായി പ്രവർത്തിക്കേണ്ട സമയമാണിതെന്നും വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam