കൊവിഡ് ചികിത്സയ്ക്ക് സഭാ ആശുപത്രികൾ കുറഞ്ഞ നിരക്ക് ഈടാക്കണം, നിർദ്ദേശവുമായി കെസിബിസി

By Web TeamFirst Published May 10, 2021, 4:31 PM IST
Highlights

സഭാംഗങ്ങളായ ഡോക്ടർമാരുടെയും നഴ്സുമാരുടെയും സേവനം കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഉറപ്പാക്കണമെന്നും കെസിബിസി പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.

കൊച്ചി: കൊവിഡ് ചികിത്സയ്ക്ക് കുറഞ്ഞ നിരക്ക് മാത്രമേ കത്തോലിക്കാ സഭയുടെ ആശുപത്രികളിൽ നിന്നും ഈടാക്കാൻ പാടുള്ളൂ എന്ന നിർദ്ദേശവുമായി കെസിബിസി. സഭാംഗങ്ങളായ ഡോക്ടർമാരുടെയും നഴ്സുമാരുടെയും സേവനം കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഉറപ്പാക്കണമെന്നും കെസിബിസി പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.

രോഗവ്യാപനം തടയുന്നതിന് വേണ്ടിയുള്ള നിർദ്ദേശങ്ങളായ മാസ്ക്ക് ധരിക്കൽ, അകലം പാലിക്കൽ, സാനിറ്റൈസറിംഗ് എന്നിവ ഉറപ്പാക്കണം. കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ നിർദ്ദേശങ്ങൾ പാലിച്ച് നിർദ്ദേശാനുസരണം പ്രതിരോധകുത്തിവെപ്പെടുക്കണം എന്നീ നിർദ്ദേശങ്ങളും കെസിബിസി പുറത്തിറക്കിയ സർക്കുലറിൽ പറയുന്നുണ്ട്. 

പിപിഇ കിറ്റ് തുക രോഗികളിൽ നിന്ന് വെവ്വേറെ വാങ്ങരുത്, ചികിത്സാ നിരക്കിൽ ഇടക്കാല ഉത്തരവ്

സ്വകാര്യ ആശുപത്രികളുടെ കൊള്ളനിരക്ക് തടയാൻ ഉത്തരവിറക്കി സർക്കാർ, അഭിനന്ദിച്ച് കോടതി

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!