'ഇടത് സര്‍ക്കാരിന്റെ ആത്മാർത്ഥതയിൽ സംശയം', ബഫർ സോണിൽ വിമർശനവുമായി കെസിബിസി

Published : Jul 11, 2022, 02:12 PM ISTUpdated : Jul 20, 2022, 12:29 PM IST
'ഇടത് സര്‍ക്കാരിന്റെ ആത്മാർത്ഥതയിൽ സംശയം', ബഫർ സോണിൽ വിമർശനവുമായി കെസിബിസി

Synopsis

സംരക്ഷിത വനമേഖലകള്‍ക്ക് ചുറ്റും ഒരു കിലോമീറ്റര്‍ വരെ എക്കോ സെന്‍സിറ്റിവ് സോണ്‍ ആകാമെന്ന തീരുമാനം തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം.

കൊച്ചി : ബഫര്‍സോണിൽ സംസ്ഥാന സർക്കാരിനെതിരെ  കെസിബിസി. വിഷയത്തില്‍ സര്‍ക്കാര്‍ സമീപനത്തിലെ ആത്മാര്‍ത്ഥത സംശയാസ്പദമാണെന്ന് കെസിബിസി കുറ്റപ്പെടുത്തി. സംരക്ഷിത വനമേഖലകള്‍ക്ക് ചുറ്റും ഒരു കിലോമീറ്റര്‍ വരെ എക്കോ സെന്‍സിറ്റിവ് സോണ്‍ ആകാമെന്ന തീരുമാനം തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം. സുപ്രീം കോടതി വിധിയില്‍ അപ്പീല്‍ നല്‍കാന്‍ ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ ഉടന്‍ സ്വീകരിക്കണം. 

ഇപ്പോഴുള്ള വനാതിര്‍ത്തികള്‍ ബഫര്‍സോണിന്റെ അതിര്‍ത്തിയായി പുനര്‍നിര്‍ണ്ണയിച്ച്, വന്യജീവി സങ്കേതങ്ങളുടെ അതിര്‍ത്തി ഒരു കിലോമീറ്റര്‍ ഉള്ളിലേക്ക് മാറ്റി സ്ഥാപിക്കാനുള്ള നടപടികളും സര്‍ക്കാര്‍ എടുക്കണം. കടുത്ത ആശങ്കയില്‍ അകപ്പെട്ടിരിക്കുന്ന ഘട്ടത്തില്‍ സര്‍ക്കാര്‍ തീരുമാനങ്ങളും നയങ്ങളും വ്യക്തതയോടെ അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും കെസിബിസി അഭിപ്രായപ്പെട്ടു. 

വന്യജീവി സാങ്കേതങ്ങൾക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റർ ചുറ്റളവിൽ ബഫർ  സോൺ  നിർബന്ധമാക്കി  കൊണ്ടുള്ള സുപ്രീം കോടതി ഉത്തരവിൽ സർക്കാർ ഇടപെടണമെന്നാണ് കെ സി ബി സി ആവർത്തിച്ച് ആവശ്യപ്പെടുന്നത്. സുപ്രീംകോടതിയുടെ ഉത്തരവ് ആശങ്കജനകമാണ്. കർഷകരുടെ  ആവശ്യങ്ങൾ കോടതിയിൽ  ബോധ്യപ്പെടുത്താൻ സർക്കാരിന് കഴിഞ്ഞില്ല. ഉത്തരവ് നടപ്പിലാക്കി തുടങ്ങുന്നതോടെ കർഷകർ കുടിയിറങ്ങാൻ നിർബന്ധിതരാകും. കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും കർഷകരുടെ പക്ഷത്തു നിന്ന് പ്രശ്നത്തിന് പരിഹാരം  കാണണമെന്നും കെ സി ബി സി ആവശ്യപ്പെടുന്നു. 

പഞ്ചായത്ത് വൈസ് പ്രസിഡൻറ് കൈക്കൂലി വാങ്ങിയത് സബ്സിഡി ശുപാശയ്ക്ക്, പിടികൂടിയത് നാടകീയമായി

കൈക്കൂലിയുമായി അപേക്ഷകനൊപ്പം ഉണ്ടായിരുന്നത് വിജിലൻസ്, പണം കൈപ്പറ്റിയതിന് പിന്നാലെ പഞ്ചായത്ത് ഓവർസിയർ പിടിയിൽ

തിരുവനന്തപുരം: കെട്ടിടം നവീകരിക്കാൻ അനുമതി നൽകുന്നതിന് കൈക്കൂലി വാങ്ങിയ പഞ്ചായത്ത് ഓവർസിയറെ വിജിലൻസ് പിടികൂടി. തിരുവനന്തപുരം വിളപ്പിൽ പ‍ഞ്ചായത്തിലെ ഓവർസിയർ ശ്രീലതയെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. കൈക്കൂലിയായി പതിനായിരം രൂപ വാങ്ങുന്നതിനിടെയാണ് ശ്രീലതയെ പിടികൂടിയത്.

രണ്ടുനില കെട്ടിടത്തിന്റെ മുകളിൽ നിർമ്മാണം നടത്താനുള്ള അനുമതി തേടിയാണ് വിളപ്പൽ പ‌ഞ്ചായത്തിൽ താമസിക്കുന്ന അൻസാരി അപേക്ഷ നൽകിയത്. നിർമ്മാണം നടത്തുന്നതിലെ തടസ്സങ്ങള്‍ ചൂണ്ടികാട്ടി ഓവർസിയർ ശ്രീലത അപേക്ഷ പല പ്രാവശ്യം മടക്കി. നിയമപരമായി നിർമ്മാണത്തിന് അനുമതി നൽകാൻ തടസ്സമുണ്ടെന്നായിരുന്നു മറുപടി. ഒടുവിൽ അനുമതി നൽകാൻ ഓവർസിർ പണം ആവശ്യപ്പെട്ടു. ഇക്കാര്യം  അപേക്ഷകൻ വിജിലൻസിനെ അറിയിക്കുകയായിരുന്നു.

ഇന്ന് പതിനായിരം രൂപ പഞ്ചായത്ത് ഓഫീസിൽ വച്ച് കൈമാറാനായിരുന്നു നിർദ്ദേശം. ഇത് പ്രകാരം അൻസാരി ശ്രീലതയ്ക്ക് പണം കൈമാറുന്നതിനിടെ വിജിലൻസ് സംഘം സ്ഥലത്തെത്തി ഓവർസിയറെ കൈയോടെ പിടികൂടി. വിജിലൻസ് സ്പെഷ്യൽ സെൽ എസ്പി അജയകുമാറിന്റെ നിർദ്ദേശ പ്രകാരമായിരുന്നു നടപടി. അപേക്ഷകർക്ക് ഒപ്പം എത്തിയവർ വിജിലൻസ് ഉദ്യോഗസ്ഥരാണെന്ന് അറിയാതെയാണ് ഓവർസിയറായ ശ്രീലത കൈക്കൂലി വാങ്ങിയത്. ഈ സമയത്താണ് ഉദ്യോഗസ്ഥർ തങ്ങൾ വിജിലൻസിൽ നിന്നാണെന്നും നിയമപ്രകാരമുള്ള നടപടികളിലേക്ക് കടക്കുകയാണെന്നും ശ്രീലതയെ അറിയിച്ചത്. അഴിമതി ആരോപണങ്ങളെ തുടർന്ന് ആറ് മാസം മുൻപ് ഇതേ പഞ്ചായത്ത് ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തിയിരുന്നു. ഓവർസിയർ ശ്രീലത വിജിലൻസ് നിരീക്ഷണത്തിലുമായിരുന്നു. ഇതിനിടെയാണ് പരാതിക്കാരൻ നേരിട്ട് വിജിലൻസിനെ സമീപിച്ചത്. 
 

 

 

PREV
Read more Articles on
click me!

Recommended Stories

കെഎൽ 60 എ 9338, നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവ്, കാട്ടുവളളികൾ പിടിച്ച് കൊച്ചിയിലെ കോടതി മുറ്റത്ത്! തെളിവുകൾ അവശേഷിക്കുന്നു
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം