കന്യാസ്ത്രീകളുടെ അറസ്റ്റ്: വേദനയും പ്രതിഷേധവുമെന്ന് കർദിനാൾ ക്ലിമിസ്; 'ഭരണഘടനയെ വെല്ലുവിളിക്കുന്ന നടപടി'

Published : Jul 28, 2025, 05:00 PM IST
mar climis

Synopsis

നീതി നടപ്പാക്കണം, ന്യായം തിരികെ കൊണ്ടുവരണം. മതന്യൂനപക്ഷങ്ങൾക്ക് എല്ലാ സ്വാതന്ത്ര്യവും കിട്ടണം

തിരുവനന്തപുരം: ഛത്തീസ്​ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരണവുമായി കെസിബിസി. സംഭവത്തിൽ സഭയ്ക്ക് വേദനയും പ്രതിഷേധവുമുണ്ടെന്ന് കെസിബിസി അധ്യക്ഷൻ കർദിനാൾ ക്ലിമിസ് പറഞ്ഞു. ഇത് സ്വാതന്ത്ര്യ ജീവിതത്തിലുള്ള കടന്നുകയറ്റമാണ്. ചോദ്യം ചെയ്യപ്പെടുന്നത് മത സ്വാതന്ത്ര്യമാണെന്നും രാജ്യത്തിന്റെ ഭരണഘടനയെ വെല്ലുവിളിക്കുന്ന നടപടിയാണെന്നും ക്ലിമിസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

നീതി നടപ്പാക്കണം. ന്യായം തിരികെ കൊണ്ടുവരണം. മതന്യൂനപക്ഷങ്ങൾക്ക് എല്ലാ സ്വാതന്ത്ര്യവും കിട്ടണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെടുകയാണ്. ഭരണാധികാരികൾ സംസാരിക്കണം. പറയുന്നതിൽ ഉറച്ചുനിൽക്കണം. മറ്റ് സംസ്ഥാനങ്ങളിലും സമാനമായ സ്ഥിതി കാണുന്നുണ്ട്. ഇത് ആവർത്തിക്കാതിരിക്കാൻ ഉള്ള നടപടി എടുക്കുന്നില്ല. ബിജെപി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിൽ ഇല്ലാത്ത അനുഭവം ചില സംസ്ഥാനങ്ങളിൽ ഉണ്ടാകുകയാണ്. ബിജെപിക്ക് എത്ര നിലപാട് ഉണ്ടെന്നറിയില്ല. ഇപ്പോൾ ഉണ്ടായ നടപടി തെറ്റാണെന്നും കെസിബിസി അധ്യക്ഷൻ പറഞ്ഞു. 

ശിവൻ കുട്ടി നല്ല മനുഷ്യനല്ലേ എന്നായിരുന്നു മന്ത്രി ശിവൻകുട്ടിയുടെ വിമർശനത്തിന് കർദിനാൾ ക്ലിമിസിൻ്റെ മറുപടി. വിമർശനം അങ്ങനെ കണ്ടാൽ മതി. ദീപിക എഡിറ്റോറിയൽ എഴുതുന്നത് അരമനയിൽ നിന്നല്ലല്ലോ. രാഷ്ട്രീയക്കാരുടെ തന്ത്രങ്ങൾ തിരിച്ചറിയാൻ സഭക്ക് കെൽപ്പുണ്ട്. ബിജെപിയുടേത് സത്യസന്ധമായ നിലപാട് അല്ല എന്ന് വ്യക്തമായില്ലേ. അത് തിരുത്താൻ ഉള്ള അവസരമാണെന്നും മാർ ക്ലിമീസ് പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം