മത്സരിച്ചത് റെയില്‍ടെല്‍, ടിസിഐഎല്‍ എന്നീ വമ്പന്മാരോട്; എന്നിട്ടും കെല്‍ട്രോണിന് 168 കോടിയുടെ എഫ്‍സിഐ കരാര്‍

Published : Nov 01, 2024, 04:12 PM ISTUpdated : Nov 01, 2024, 04:14 PM IST
മത്സരിച്ചത് റെയില്‍ടെല്‍, ടിസിഐഎല്‍ എന്നീ വമ്പന്മാരോട്; എന്നിട്ടും കെല്‍ട്രോണിന് 168 കോടിയുടെ എഫ്‍സിഐ കരാര്‍

Synopsis

കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളായ റെയിൽടെൽ കോർപ്പറേഷൻ, ടെലികമ്മ്യൂണിക്കേഷൻ ഇന്ത്യ ലിമിറ്റഡ് ഉൾപ്പെടെയുള്ള 5 സ്ഥാപനങ്ങൾക്കൊപ്പം മത്സരാധിഷ്ഠിത ടെൻഡറിൽ പങ്കെടുത്താണ് കെൽട്രോൺ ഓർഡർ നേടിയെടുത്തത്. 

തിരുവനന്തപുരം: ഇന്ത്യയിലുടനീളം എഫ്‌സിഐ ഉടമസ്ഥതയിലുള്ള 561 ഡിപ്പോകളിലും സിസിടിവി ക്യാമറകളുടെ സപ്ലൈ, ഇൻസ്റ്റലേഷൻ, ടെസ്റ്റിംഗ്, കമ്മീഷനിംഗ് & ഓപ്പറേഷൻസ് എന്നീ പ്രവർത്തനങ്ങൾക്കായുള്ള കരാർ കേരള സർക്കാർ സ്ഥാപനമായ കെൽട്രോൺ സ്വന്തമാക്കി. ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ നിന്നുള്ള 168 കോടി രൂപയുടെ ഓർഡറാണ് കെൽട്രോൺ കരസ്ഥമാക്കിയത്. വ്യവസായ മന്ത്രി പി. രാജീവാണ് ഇക്കാര്യം അറിയിച്ചത്. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളായ റെയിൽടെൽ കോർപ്പറേഷൻ, ടെലികമ്മ്യൂണിക്കേഷൻ ഇന്ത്യ ലിമിറ്റഡ് ഉൾപ്പെടെയുള്ള 5 സ്ഥാപനങ്ങൾക്കൊപ്പം മത്സരാധിഷ്ഠിത ടെൻഡറിൽ പങ്കെടുത്താണ് കെൽട്രോൺ ഓർഡർ നേടിയെടുത്തത്. 

Read More... 18 മാസം, 30 ലക്ഷം യാത്രക്കാർ, കേന്ദ്രം പോലും പരസ്യങ്ങളിൽ ഉപയോഗിക്കുന്നു; വിജയ​ഗാഥ രചിച്ച് വാട്ടർ മെട്രോ

ഏകദേശം 23000 ക്യാമറ സിസ്റ്റം, എൻവയോൺമെന്റൽ സെൻസറുകൾ, വീഡിയോ അനലിറ്റിക്‌സ് സോഫ്‌റ്റ്‌വെയർ, ഡിപ്പോ ലെവലിലുള്ള വ്യൂവിംഗ് സ്റ്റേഷനുകൾ, ഇൻറ്റഗ്രേറ്റഡ് കമാൻഡ് കൺട്രോൾ സെന്റർ & നെറ്റ്‌വർക്ക് ഓപ്പറേഷൻ സെന്റർ എന്നിവയുടെ ഇൻസ്റ്റലേഷൻ ഉൾപ്പെടുന്ന പദ്ധതിയാണിത്. കെൽട്രോൺ ആയിരിക്കും മാസ്റ്റർ സിസ്റ്റം ഇന്റഗ്രേറ്റർ. 9 മാസത്തിനുള്ളിൽ പദ്ധതി നടപ്പിലാക്കും. ഈ രം​ഗത്ത് കൂടുതൽ കരാറുകൾ നേടിയെടുക്കാൻ കെൽട്രോണിന് ഇപ്പോൾ ലഭിച്ചിരിക്കുന്ന ഓർഡർ സഹായകമാകുമെന്നും മന്ത്രി പറഞ്ഞു. 

Asianet News Live

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'നിങ്ങൾക്ക് ആദർശമെന്നാൽ അഭിനയമാണ്, സഖാക്കൾ ഇങ്ങനെയൊക്കെയാണ്', പരിഹാസങ്ങളിൽ എം എ ബേബിക്ക് പിന്തുണയുമായി ഭാര്യ
ശബരിമല സ്വർണ്ണക്കൊള്ള: സഭയിൽ പോറ്റിയേ പാട്ടുപാടി ഏറ്റുമുട്ടി പ്രതിപക്ഷവും ഭരണപക്ഷവും, നാടകീയ രം​ഗങ്ങൾ