
എറണാകുളം: കേരളത്തിൽ എൽഡിഎഫ് മുന്നണിയിലുളള ജെഡിഎസിന്‍റെ സംസ്ഥാന അധ്യക്ഷൻ മാത്യു ടി തോമസിന്‍റേയും മന്ത്രി കെ കൃഷ്ണൻ കുട്ടിയുടെയും ചിത്രങ്ങള്‍ കർണാടകയിലെ ബിജെപിയുടെ പോസ്റ്ററില്‍ വന്നത് വിവാമാകുന്നു. വിശദീകരണവുമായി ഇരു നേതാക്കളും രംഗത്തെത്തി.പോസ്റ്റർ വ്യാജമായി നിർമ്മിച്ചതെന്ന് മന്ത്രി കൃഷ്ണൻകുട്ടി പറഞ്ഞു.എൻഡിഎയുമായുള്ള ബന്ധം പണ്ടേ ഉപേക്ഷിച്ചതാണ്.വ്യാജ പോസ്റ്റർ ഇറക്കിയതിനെതിരെ നിയമ നടപടി സ്വീകരിക്കും.ഇന്നുതന്നെ ഡിജിപിക്ക് പരാതി നൽകും.കോൺഗ്രസിന്‍റെ ആരോപണങ്ങൾ മറുപടി അർഹിക്കുന്നി്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രചരിക്കുന്ന പോസ്റ്ററുകൾ വ്യാജമെന്ന് മാത്യു ടി തോമസും പറഞ്ഞു. തന്‍റേയും കെ കൃഷ്ണൻകുട്ടിയുടെയും ചിത്രങ്ങൾ വച്ച് പോസ്റ്റർ അടിചാൽ അവിടെ വോട്ട് കിട്ടുമെന്ന് കരുതുന്നില്ല. കേരളത്തിലെ ജനതാദൾ (എസ് ) ഇടതുമുന്നണിക്കൊപ്പം അടിയുറച്ചു നിൽക്കുന്നു. പോസ്റ്ററിന് പിന്നിൽ രാഷ്ട്രീയ എതിരാളികളാണെന്നും അദ്ദേഹം വിശദീകരിച്ചു
ബിജെപി പോസ്റ്ററിൽ കേരളത്തിലെ ജെഡിഎസ് നേതാക്കൾ, മന്ത്രി കൃഷ്ണൻകുട്ടിയും മാത്യു ടി തോമസും പോസ്റ്ററിൽ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam